|
വചനശുസ്രൂക്ഷയിലൂടെ ലോകത്തിനു തന്നെ മാതൃകയായ മരിയന്‍ ടി വി ടീം നേതൃത്വം നല്‍കുന്ന ഫയര്‍ കോണ്‍ഫറന്‍സ് -2018 ധ്യാന ശുസ്രൂക്ഷ സന്ദര്‍ലാന്‍ഡ് സെ. ജോസഫ്‌സ് ദേവാലയത്തില്‍ ഏപ്രില്‍ 6 , 7 ,8 തീയതികളില്‍ നടക്കും . ഫാ. ടോമി എടാട്ട് നേതൃത്വം നല്‍കുന്ന ശുശ്രൂഷകളില്‍ ബ്രദര്‍ . സാബു ആറുതൊട്ടിയില്‍ , ബ്രദര്‍ . ഡൊമിനിക് , ബ്രദര്‍ .തോമസ് സാജ് , ബ്രദര്‍ . ജോമോന്‍ തുടങ്ങിയവര്‍ തിരുവചനം പങ്കുവെക്കും .
സന്ദര്‍ലാന്‍ഡ്, സെ. അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് കമ്യുണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വാര്‍ഷീകധ്യാനത്തില്‍ പങ്കെടുത്തു ആത്‌മവിശുദ്ധീകരണം പ്രാപിക്കാൻ ഏവരെയും സ്വാഗതം ചെയ്തു.
ധ്യാനദിവസ്സങ്ങളില്‍ കുമ്പസ്സാരത്തിനുള്ള സൌകര്യവും, കുട്ടികള്ക്ക് പ്രത്യേക ക്ലാസ്സുകളും (ശനി , ഞായര്‍ ദിവസ്സങ്ങളില്‍ ) ഉണ്ടായിരിക്കുന്നതാണ് .
ധ്യാന സമയം : ഏപ്രില്‍ -6 ( വെള്ളി ) 7 .30 പിഎം to 9 . 30 പിഎം , 7
( ശനി ) 9 .30 am to 3 .30 പിഎം , 8 ( ഞായർ ) 11 . 30 am to 6 .30 പിഎം
ധ്യാന വേദി : സെ. ജോസെഫ്സ് ചര്‍ച്ച് , സന്ദര്‍ലാന്‍ഡ് : SR4 6HP
കൂടുതല്‍ വിവരങ്ങള്‍ക്ക് : 07590516672, 07846003328, 07889146098. |