Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
മതം
  Add your Comment comment
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും
രാജു വേലംകാല
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍, ഇടവകയുടെ കാവല്‍ പിതാവ്, വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പ്പെരുന്നാളും, ഇടവക ദിനവും ഏപ്രില്‍ 20,21(വെള്ളി,ശനി, ) തീയതികളില്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ (St .Clements Episcopal Church, Matsrick Drive, Aberdeen, Scotland, UK, AB 16 6 UF) വച്ചു കോട്ടയം ഭദ്രസന മെത്രാപ്പൊലീത്ത ഡോ:തോമസ് മോര്‍ തിമോത്തിയോസിന്റെ മുഖ്യാ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയോടുകൂടി ഭക്തിയാദരപൂര്‍വ്വം ആഘോഷിക്കും.

ഏപ്രില്‍ 20 വെള്ളിയാഴ്ച്ച വൈകുന്നേരം 6ന് കൊടി ഉയര്‍ത്തുന്നതോടു കൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കുന്നതാണ്. വൈകുന്നേരം 6.15ന് സന്ധ്യാ പ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗം.


ഏപ്രില്‍ 21 ശനിയാഴ്ച്ച രാവിലെ 8 30 ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് ഡോ:തോമസ് മോര്‍ തിമോത്തിയോസ്സ് തിരുമേനിയുടെ മുഖ്യാ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും, വി.ഗീവര്‍ഗ്ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, അനുഗ്രഹ പ്രഭാഷണം, പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണം, ആശിര്‍വാദം, കൈമുത്ത്, ആദ്യഫലലേലം, നേര്‍ച്ചസദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിശ്വാസത്തോടും, പ്രാര്‍ത്ഥനയോടുംകൂടി നേര്‍ച്ചകാഴ്ച്ചകളുമായി വന്നു സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ ഏവരെയും ഭാരവാഹികള്‍ ക്ഷണിച്ചു.


ഏപ്രില്‍ 20 വെള്ളി

06:00 PM കൊടി ഉയര്‍ത്തല്‍ (റവ.ഫാ:എബിന്‍ ഊന്നുകല്ലിങ്കല്‍)

06.15 PM സന്ധ്യാ പ്രാര്‍ത്ഥന

07.10 PM സുവിശേഷ പ്രസംഗം: അഭിവന്ദ്യ ഡോ:തോമസ് മോര്‍ തിമോത്തിയോസ്സ്‌മെത്രാപ്പൊലീത്ത


ഏപ്രില്‍ 21 ശനി


08:30 AM പ്രഭാത നമസ്‌കാരം

09:30 AM വി. കുര്‍ബ്ബാന : അഭിവന്ദ്യ ഡോ:തോമസ് മോര്‍ തിമോത്തിയോസ്സ്‌മെത്രാപ്പൊലീത്ത

10:30 AM വി. ഗീവര്‍ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന

10:45 AM അനുഗ്രഹ പ്രഭാഷണം

11:00 AM പ്രദക്ഷിണം, ആശിര്‍വാദം, കൈമുത്ത്, ആദ്യഫലലേലം , നേര്‍ച്ചസദ്യ

01:30 PM കൊടി താഴ്ത്തല്‍


പള്ളിയുടെ വിലാസം. St .Clements Episcopal Church , Matsrick Drive ,

AB 16 6 UF , Aberdeen , Scotland , UK .


കുടുതല്‍ വിവരങ്ങള്‍ക്ക് :

വികാരി റവ ഫാ: എബിന്‍ മാര്‍ക്കോസ് 07736547476

സെക്രട്ടറി രാജു വേലംകാല 07789411249, 01224 680500

ട്രഷറാര്‍ ജോണ്‍ വര്‍ഗീസ് 07737783234, 01224 467104

രാജു വേലംകാല
 
Other News in this category

 
 




 
Close Window