Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
മതം
  Add your Comment comment
ലിവര്‍പൂളില്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു
reporter
ലിവര്‍പൂളിലെ സീറോ മലബാര്‍ വിശ്വാസികളെ സംബന്ധിച്ച് ഈ വിശുദ്ധവാരം ഏറെ പ്രത്യേകതകള്‍ ഉള്ളതായിരുന്നു .തങ്ങള്‍ക്കു സ്വന്തമായി ലഭിച്ച ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയത്തില്‍ആദ്യമായി നടത്തിയ തിരുക്കര്‍മ്മങ്ങള്‍ സീറോ മലബാര്‍ സഭയുടെ പാരമ്പര്യവും ,ആരാധനാക്രമവും അനുസരിച്ചു നടത്തിയ വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ എല്ലാവരിലും വിശ്വാസ തീഷ്ണതയും പ്രാര്‍ത്ഥനാനുഭവവും ഉളവാക്കുന്നതായിരുന്നു ,ലിവര്‍പൂളിലും സമീപ പ്രദേശങ്ങളിലും ഉള്ള സീറോ മലബാര്‍ സഭാ മക്കള്‍ ഒന്ന് ചേര്‍ന്ന് നടത്തിയ തിരുക്കര്‍മ്മങ്ങളില്‍ എല്ലാ ദിവസവും ശരാശരി എഴുന്നൂറോളം പേരാണ് പങ്കെടുത്തത് .



ലിവര്‍പൂള്‍ സീറോ മലബാര്‍ സഭ പ്രീസ്റ്റ് കോഡിനേറ്റര്‍ റെവ. ഫാ . ജിനോ അരീക്കാട്ട് എം .സി. ബി .എസ് . തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു , ഫാ. ജോയ് മണിമലത്തറപ്പേല്‍ ശുശ്രൂഷകളില്‍ സഹകാര്‍മ്മീകന്‍ ആയിരുന്നു .മെയ് പന്ത്രണ്ടിനാണ് പുതിയതായി ലഭിച്ച ഈ പള്ളിയുടെ ഉത്ഘാടനം അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് നിര്‍വഹിക്കുന്നത്
 
Other News in this category

 
 




 
Close Window