Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
മതം
  Add your Comment comment
മൂന്നാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷന്‍ ലണ്ടനില്‍ 21ന്; ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കും
തോമസ് കെ ആന്റണി
സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്നി ഇംഗ്ലീഷ് ടീം നയിക്കുന്ന എവെയ്‌ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ 21 , ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെ പ്രശസ്ത വചന പ്രഘോഷകനായ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കും.ലണ്ടനിലെ പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്ക് വിവിധ ക്ലാസ് മുറികളിലുമായി ക്രമീകരിച്ചിരിക്കുന്നു.


ജപമാലയോടു കൂടി ആരംഭിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിങ്ങ്, ദൈവാനുഭവ സാക്ഷ്യങ്ങള്‍ , ദിവ്യകാരുണ്യ ആരാധന, രോഗസൗഖ്യ പ്രാര്‍ത്ഥന എന്നിവ ഉണ്ടായിരിക്കും. ശുശ്രൂഷയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു.

കണ്‍വന്‍ഷന്‍ ഹാളിനു സമീപം സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും.
St. Anne's Catholic High School
6 , Oakthorpe Road , Pamers Green
London
N135TY

കൂടുതല്‍ വിവരങ്ങള്‍ക്ക്:
തോമസ് : 07903867625
 
Other News in this category

 
 




 
Close Window