Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
മതം
  Add your Comment comment
ഡെര്‍ബിയില്‍ ഇന്ന് മുതല്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ഇടയ സന്ദര്‍ശനം ; ആവേശത്തോടെ വിശ്വാസികള്‍
ഫാ. ബിജു കുന്നക്കാട്ട്
ഈസ്റ്റ് മിഡ്‌ലാന്‍ഡിലെ പ്രധാന വി. കുര്‍ബാന കേന്ദ്രങ്ങളിലൊന്നായ ഡെര്‍ബി സെന്റ്. തോമസ് കാത്തലിക് കമ്മ്യൂണിറ്റിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്ന് മുതല്‍ ഔദ്യോഗിക സന്ദര്ശനത്തിനെത്തുന്നു. വരുന്ന അഞ്ചു ദിവസങ്ങളിലായി എല്ലാ വീടുകളിലും വെഞ്ചെരിപ്പും സന്ദര്‍ശനവും നടത്തുന്ന മാര്‍ സ്രാമ്പിക്കല്‍ ഞായറാഴ്ച ഉച്ച കഴിഞ്ഞു 3 മണിക്ക് ഡെര്‍ബി സെന്റ്. ജോസഫ്‌സ് ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചു വചന സന്ദേശം നല്‍കും. സെക്രട്ടറി ഫാ. ഫാന്‍സുവ പത്തിലും മെത്രാനെ അനുഗമിക്കുന്നുണ്ട്.


അതേസമയം, തങ്ങളുടെ ഇടയിലേക്ക് ആദ്യമായി കടന്നു വരുന്ന രൂപതാധ്യക്ഷനെ സ്വീകരിക്കുവാന്‍ ഡെര്‍ബി വിശ്വാസ സമൂഹം പ്രാര്‍ത്ഥനാപ്പൂര്‍വം ഒരുങ്ങിക്കഴിഞ്ഞു. പിതാവിനെ നേരില്‍ കാണാനും സംസാരിക്കാനും ആവേശത്തോടെ കാത്തിരിക്കുകയാണ് വിശ്വാസികള്‍. സീറോ മലബാര്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്‌സ്, മതാധ്യാപകര്‍, വനിതാഫോറം അംഗങ്ങള്‍, വോളന്റിയേഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.
 
Other News in this category

 
 




 
Close Window