|
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷയും വി.ഗീവര്‍ഗ്ഗീസ്സ് സഹദായുടെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.
വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായോടുള്ള സ്നേഹബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും വിശുദ്ധന്റ മാദ്ധ്യസ്ഥം തേടി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും ഈ മരിയന്‍ ദിനത്തില്‍ പ്രത്യേകശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്.
തിരുക്കര്‍മ്മങ്ങളുടെ വിശദവിവരം
വൈകിട്ട് 5:30ന് കുമ്പസാരം, 6.30ന് ജപമാല , 7 ന് ആഘോഷമായ വി.കുര്‍ബ്ബാന , 8 ന് അനുഭവ സാക്ഷ്യങ്ങള്‍ , 8.10 ന് നൊവേന പ്രാര്‍ത്ഥന, 8.20 ന് എണ്ണ നേര്‍ച്ച, 8:30 ന് വചന പ്രഘോഷണം, 8:45 ന് വിശുദ്ധ ഗീവര്‍ഗ്ഗീസിന്റെ ലുത്തിനിയ, 8:45 ന് പരി.പരമ ദിവ്യകാരുണ്യ ആരാധന.
പള്ളിയുടെ വിലാസം:
Our Lady and St.George Church,132 Shernhall tSreet, Walthamstow, E17. 9HU
തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്‌ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു. |