Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
മതം
  Add your Comment comment
ദിവ്യ കാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും ടോട്ടന്‍ഹാമില്‍
തോമസ് ആന്റണി
സമാധാനത്തിന്റെ രാഞ്ജിയായ പരിശുദ്ധ മറിയത്തെ വണങ്ങുന്ന മെയ് മാസത്തില്‍ ദിവ്യകാരുണ്യ സന്നിധിയില്‍ ജപമാല ചൊല്ലി വ്യക്തിപരമായ സമാധാനത്തിനും കുടുംബ സമാധാനത്തിനും, ദേശത്തിനും അതോടൊപ്പം ലോകസമാധാനത്തിനും വേണ്ടി ടോട്ടന്‍ഹാമില്‍ പ്രാര്‍ത്ഥന.

ടോട്ടന്‍ഹാം കത്തോലിക്കാ ദേവാലയത്തില്‍ മെയ് 5 ശനിയാഴ്ച രാവിലെ 6 .30 മുതല്‍ വൈകീട്ട് 6 .30 വരെ സമാധാന പ്രാര്‍ത്ഥന ഉണ്ടായിരിക്കും. വൈകീട്ട് 5 മണി മുതല്‍ ആരംഭിക്കുന്ന സമാപന ശുശ്രൂഷയില്‍ ദൈവസ്‌തുതി ആരാധനയും ജപമാല പ്രദക്ഷിണവും വിശുദ്ധകുര്ബാനയും ഉണ്ടായിരിക്കും.

ഏക കത്തോലിക്കാ സഭയിലെ അംഗങ്ങളായ വിവിധ ദേശക്കാരും ഭാഷക്കാരും ചേര്‍ന്നുള്ള അഖണ്ഡ ജപമാല സമാധാന പ്രാര്‍ത്ഥന ഇംഗ്ളീഷിലാണ് ക്രമീകരിച്ചിരിക്കുന്നത്.


വിലാസം
St . Francis De Sales Church
729 High Road
Tottenham
London
N17 8AG
 
Other News in this category

 
 




 
Close Window