|
2016 - 17 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 19.1 ശതമാനം വരുമാനം ഉയര്‍ത്തി എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 201718 സാമ്പത്തിക വര്‍ഷ റിപ്പോര്‍ട്ട്. മാര്‍ച്ച് 31, 2018ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ ആകെ വരുമാനം 25,549.7 കോടി രൂപയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 19.1 ശതമാനത്തിന്റെ വര്‍ദ്ധനവ്.
19.1 ശതമാനം നെറ്റ് പലിശ വരുമാനവും 16.9 ശതമാനം ആസ്തി വളര്‍ച്ചയും 4.3 ശതമാനം നെറ്റ് ഇന്ററസ്റ്റ് മാര്‍ജിനും നേടി ബാങ്ക് മെച്ചപ്പെട്ട പ്രകടനമാണ് വിപണിയില്‍ കാഴ്ച്ച വെച്ചത്.
ഫീസ് കമ്മീഷന്‍ ഇനത്തില്‍ 3,329.7 കോടി, ഫോറിന്‍ എക്‌സ്‌ചേഞ്ച്, ഡെറിവേറ്റീവ്‌സ് ഇനത്തില്‍ 416.4 കോടി, നിക്ഷേപങ്ങളുടെ വില്‍പ്പന ഇനത്തില്‍ ലഭിച്ച 22.0 കോടി എന്നിവ വരുമാനത്തില്‍ നിര്‍ണായക ഘടകങ്ങളായി.
വരുമാനത്തോടൊപ്പം പ്രവര്‍ത്തന ചെലവിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ബാങ്ക് ബാലന്‍സ്ഷീറ്റ് പ്രകാരം പ്രവര്‍ത്തന ചെലവില്‍ 15.9 ശതമാനം വര്‍ദ്ധിച്ച് 6050.6 കോടി രൂപയായി. |