Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
മതം
  Add your Comment comment
സെന്റ്. ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
സിനാഷ് തോമസ് ബാബു
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തില്‍ പെട്ട പോര്‍ട്ട്സ്മൗത്ത് സെന്റ്. ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ പെരുന്നാള്‍ മെയ് 11 , 12 തീയതികളില്‍ കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാച്ചന്റെ മുഖ്യകാര്‍മ്മികത്വത്തിലും വികാരി ഫാ. മാത്യു എബ്രഹാമിന്റെ സഹകാര്‍മ്മികത്വത്തിലും പൂര്‍വ്വാധികം ഭംഗിയായി നടത്തപ്പെടുന്നു.

മെയ് 11 വെള്ളിയാഴ്ച വൈകീട്ട് ആറര മണിക്ക് കൊടിയേറ്റ്, 7 മണിക്ക് സന്ധ്യാനമസ്കാരത്തെ തുടര്‍ന്ന് കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാച്ചന്റെ നേതൃത്വത്തില്‍ ധ്യാന പ്രസംഗവും ഉണ്ടായിരിക്കും. 12 ശനിയാഴ്ച രാവിലെ എട്ടര മണിക്ക് പ്രഭാത നമസ്കാരത്തെ തുടര്‍ന്ന് വി. കുര്‍ബാനയും പൊന്‍ കുരിശു വഹിച്ചു കൊണ്ടുള്ള ഭക്തിനിര്‍ഭരമായ റാസയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഛായാചിത്രം അലങ്കരിച്ച വാഹനം റാസയുടെ മുന്നിലായി നീങ്ങും.


തുടര്‍ന്ന് കൊടികള്‍ ഏന്തി കുട്ടികള്‍ , ചെണ്ടമേളം, മുത്തുക്കുടകള്‍ ഏന്തി വിശ്വാസികള്‍ , അതിന് പുറകിലായി ശുശ്രൂഷകര്‍ , വൈദികര്‍ എന്നീ ക്രമത്തില്‍ ദേവാലയത്തിന് ചുറ്റിയുള്ള റാസ. റാസയ്ക്ക് ശേഷം മധ്യസ്ഥ പ്രാര്‍ത്ഥനയും ആശിര്‍വാദവും നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്.


പെരുന്നാള്‍ ഒരുക്കങ്ങള്‍ ഉച്ചക്ക് 2 .30 മണിക്ക് കൊടിയിറക്കത്തോടെ പര്യവസാനിക്കുന്നതാണ്. വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളിലേക്ക് ഏവരെയും ഭാരവാഹികള്‍ ക്ഷണിച്ചു.

വിലാസം:
സെന്റ്. ജോസഫ് പ്രെയര്‍ സെന്റര്‍ ,
8 ലിന്‍ഡ ഹ്യൂസ്റ്റ റോഡ്
അശ്സ്റ്
ഹാംപ്‌ഷെയര്‍
SO407DV

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. മാത്യു അബ്രഹാം :07787525273
തോമസ് സാമുവല്‍ (ട്രസ്റ്റി) :07949324684
സിനാഷ് തോമസ് ബാബു ( സെക്രട്ടറി) : 07903094545
 
Other News in this category

 
 




 
Close Window