Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
മതം
  Add your Comment comment
സെ. ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മാഞ്ചസ്റ്റര്‍ പെരുന്നാളിന് ഇന്ന് കൊടിയേറും; പ്രധാന തിരുനാള്‍
അലക്സ് വര്‍ഗീസ്
വിശുദ്ധ ഗീവര്‍ഗീസ് സഹദായയുടെ പെരുന്നാള്‍ ഇന്നും നാളെയും (ശനി, ഞായര്‍ ) ആഘോഷിക്കുന്നു. ഇന്ന് വൈകിട്ട് 6 മണിക്ക് ഇടവക വികാരി ഫാ ര്‍ ഹാപ്പി ജേക്കബ് കൊടിയേറ്റുന്നതോടെ പെരുന്നാളിന് തുടക്കം കുറിക്കും. തുടര്‍ന്ന് സന്ധ്യ നമസ്‌കാരവും, ഫാ മാത്യു എബ്രഹാം (ബോബി അച്ചന്‍) നയിക്കുന്ന വചനശ്രുശൂഷയും ഉണ്ടായിരിക്കും.

നാളെ (ഞായര്‍) രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് ഭദ്രാസന മെത്രാപോലിത്ത H G ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസിന്റെമുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന നടത്തപ്പെടും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ രാസ വാദ്യമേളങ്ങളോട് കൂടെ നടത്തപ്പെടും. അതിനോട് അനുബന്ധിച്ചു ആശീര്‍വാദവും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് നടക്കുന്ന ആദ്ധ്യാത്മിക സംഘടനകളുടെ യോഗത്തില്‍ മെത്രാപോലിത്ത അധ്യക്ഷത വഹിക്കും.

2016 ല്‍ സ്വന്തമായി ദേവാലയം കൂദാശ ചെയ്യപ്പെട്ടതോടുകൂടി 'ഇംഗ്‌ളണ്ടിലെ പുതുപ്പള്ളി' എന്ന് അറിയപ്പെടുന്ന മലങ്കര സഭയുടെ മാഞ്ചസ്റ്റര്‍ സെ. ജോര്‍ജ് ദേവാലയത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ ഹാപ്പി ജേക്കബ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക.


ഫാ ഹാപ്പി ജേക്കബ് -078635629O7


ജിജി കുര്യന്‍ -07739509586

(പെരുന്നാള്‍ കണ്‍വീനര്‍)
 
Other News in this category

 
 




 
Close Window