|
നിരവ് മോദി 12,500 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ പഞ്ചാബ് നാഷണല്‍ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ [ജനുവരി – മാര്‍ച്ച്] വന്‍നഷ്ടത്തിലേക്ക് കൂപ്പുകുത്തി. 13416 .91 കോടിയുടെ നഷ്ട്ടമാണ് ബാങ്ക് രേഖപ്പെടുത്തിയത്. കുതിച്ചുയര്‍ന്ന നിഷ്‌ക്രിയ ആസ്തികള്‍ക്ക് പണം മാറ്റി വയ്‌ക്കേണ്ടി വന്നതാണ് നഷ്ടം കുതിച്ചുയരാന്‍ കാരണം. ഒരു ക്വാര്‍ട്ടറിലെ മാത്രം നഷ്ടമാണ് ഇത്. ബാങ്കിന്റെ ചരിത്രത്തില്‍ ഒരു പാദത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നഷ്ടവും ഇതാണ്.
ഇന്ത്യന്‍ ബാങ്കിങ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അരങ്ങേറിയത്. മറ്റു ബാങ്കുകള്‍ക്ക് കൊടുത്തു തീര്‍ക്കേണ്ടതടക്കം 20,000 കോടി രൂപ നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 261 .90 കോടി രൂപ ലാഭം നേടിയിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ പ്രകടമായ വന്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്. ബാങ്കിന്റെ മൊത്തം വരുമാനം 14,989 .33 കോടിയില്‍ നിന്ന് 12,945 .68 കോടിയിലേക്ക് താഴ്ന്നു. |