Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
മതം
  Add your Comment comment
ഫാ സോജി ഓലിക്കല്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേക ശുശ്രൂഷ ശനിയാഴ്ച ലണ്ടനില്‍
തോമസ് കെ ആന്റണി
പന്തക്കുസ്ത തിരുന്നാളിനോട് അനുബന്ധിച്ച് മൂന്നാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ലണ്ടനിെ പാമേഴ്‌സ് ഗ്രില്‍ സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച 2 മണിമുതല്‍ 6 മണിവരെ ഫാ സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ യുകെ ടീം നയിക്കും. വിവിധ ക്ലാസ് മുറികളില്‍ പ്രായ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കായി ടീന്‍സ് ഫോര്‍ കിങ്ഡം നയിക്കുന്ന പ്രത്യേക ശുശ്രൂഷയും ഒരുക്കിയിട്ടുണ്ട്.

ജപമാലയോടു കൂടി ആരംഭിക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, ദൈവ സ്തുതി ആരാധന, ദൈവ വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗ സൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

കണ്‍വെന്‍ഷന്‍ ഹാളിനോട് അടുത്ത് സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും. പൊതു വാഹനഹനങ്ങളില്‍ വരുന്നവര്‍ ട്രെയ്‌നില്‍ പാമേഴ്‌സ് ഗ്രിന്‍ സ്റ്റേഷനിലും ടൂബില്‍ വരുന്നവര്‍ വുഡ് ഗ്രീന്‍ സ്റ്റേഷനിലും അടുത്ത ടൗണില്‍ നിന്ന് വരുന്നവര്‍ 121, 329 എന്നി ബസുകളില്‍ ബ്രൂം ഫീല്‍ഡ് ലൈന്‍ സ്റ്റോപ്പില്‍ ഇറങ്ങുക.

കണ്‍വെന്‍ഷന്‍ ഹാളിന്റെ അഡ്രസ്


സെന്റ് ആന്‍സ് ഗേള്‍സ് ഹൈ സ്‌കൂള്‍,

6 ഓക്ത്രോപ് റോഡ്, പാമേഴ്‌സ് ഗ്രീന്‍, ലണ്ടന്‍, N13 5TY

കൂടുതല്‍ വിവരങ്ങള്‍ക്ക്

തോമസ് ; 07903867625
 
Other News in this category

 
 




 
Close Window