Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
മതം
  Add your Comment comment
ഫാ.സോജി ഓലിയ്ക്കല്‍ നയിക്കുന്ന മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍
അലക്സ് വര്‍ഗീസ്
സെഹിയോന്‍ യു കെ ഡയറക്ടറും, പ്രശസ്ത വചന പ്രഘോഷകനും ധ്യാനഗുരുവുമായ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ഇന്ന് നടക്കും. മാഞ്ചസ്റ്റര്‍ ജീസസ് യൂത്ത് സംഘടിപ്പിക്കുന്ന എല്ലാ മാസത്തിലേയും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ നടന്നു വരുന്ന നൈറ്റ് വിജില്‍ രാത്രി 9 മണി മുതല്‍ ശനിയാഴ്ച വെളുപ്പിനെ 2 മണി വരെ ആയിരിക്കും.



നൈറ്റ് വിജിലില്‍ ആഘോഷമായ വി.കുര്‍ബാന, അനുരഞ്ജന ശുശ്രൂഷ, വചനാഗ്‌നി ചൊരിയുന്ന പ്രഭാഷണങ്ങള്‍ , ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍ , ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങള്‍ , ആന്തരിക ശുദ്ധിപകരുന്ന ആരാധന തുടങ്ങിയവ ഉണ്ടായിരിക്കും.



ലോംങ്‌സൈറ്റ് സെന്റ്. ജോസഫ് ദേവാലയത്തില്‍ നടക്കുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം ധാരാളമായി പ്രാപിക്കുവാന്‍ ജീസസ് യൂത്ത് ടീമംഗങ്ങള്‍ ക്ഷണിക്കുന്നു.



കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:


JOBY VARGHESE O7825871317

JAlSON MECHERIL O7915652674


ദേവാലയത്തിന്റെ വിലാസം:


ST. JOSEPH CHURCH,

PORTLAND CRESCENT,

MANCHESTER,

M13 OBU.
 
Other News in this category

 
 




 
Close Window