|
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. മെയ് മാസം പരിശുദ്ധ അമ്മയുടെ പ്രത്യേകമായ വണക്കത്തിനായി തിരുസഭ നല്‍കിയിരിക്കുന്നതിനാല്‍ അമ്മയുടെ മാദ്ധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുവാന്‍ ഈ അവസരം വിനിയോഗിക്കാം.
തിരുക്കര്‍മ്മങ്ങളുടെ വിശദവിവരം
വൈകിട്ട് 5.30ന് കുമ്പസാരം, 6. 30ന് ജപമാല , 7.30ന് ആഘോഷമായ വി.കുര്‍ബ്ബാന , തുടര്‍ന്നു നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, മരിയന്‍ പ്രദക്ഷിണം, പരി.പരമ ദിവ്യകാരുണ്യ ആരാധന.
പള്ളിയുടെ വിലാസം:
Our Lady and St.George Church, 132 Shernhall tSreet, Walthamstow,
E17 9HU
തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്‌ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു. |