Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 24th Oct 2026
 
 
മതം
  Add your Comment comment
എയില്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം ഭക്തി സാന്ദ്രമായി
ഫാ. ബിജു ജോസഫ്
ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ പ്രഥമ എയില്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം ഭക്തി സാന്ദ്രമായി. പരിശുദ്ധ കന്യാമറിയം വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് വെന്തിങ്ങ നല്‍കിയതിലൂടെ അനുഗ്രഹീതമായ ഇംഗ്ലണ്ടിന്റെ ആരാമം എന്നറിയപ്പെടുന്ന കെന്റില്‍ സ്ഥിതി ചെയ്യുന്ന എയില്‍സ്‌ഫോര്‍ഡിലെ തീര്‍ഥാടന കേന്ദ്രത്തിലേക്ക് ഗ്രെയിറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നടന്ന തീര്‍ഥാടനത്തില്‍ ഗ്രെയിറ്റ്ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു .

പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥത്തിലൂടെ ഗ്രെയിറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുറവുകള്‍ ഓരോന്നായി നികത്തപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് തീര്‍ഥാടകരെ അഭിസംബോധന ചെയ്തുകൊണ്ട് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു .മറിയത്തിന്റെ സാനിധ്യം അനുഭവിക്കുകയാണ് ഒരു വിശ്വാസിക്ക് ഈ ഭൂമിയില്‍ ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം . എന്റെ കര്ത്താവിന്റെ 'അമ്മ എന്റെ അടുക്കല്‍ വരുവാനുള്ള ഭാഗ്യം എനിക്ക് എവിടെ നിന്ന് എന്ന് ചോദിച്ച എലിസബെത്തിനോട് ചേര്‍ന്ന് നമുക്കും മറിയത്തെ പ്രകീര്ത്തിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

തീര്‍ഥാടനത്തോടനുബന്ധിച്ചു മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു . സതക് അതിരൂപത സഹായ മെത്രാന്‍ മാര്‍ പോള്‍ മേസണ്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ സുവിശേഷ സന്ദേശം നല്‍കി .പ്രയര്‍ ഫ്രാന്‍സിസ് കെംസ്ലി, ഫാ. ഹാന്‍സ് പുതിയകുളങ്ങര എം എസ് റ്റി, ഫാ. ജോസ് കൂനന്‍പറമ്പില്‍ സി എം എഫ്, ഫാ. ജോസ് അന്തയാംകുളം എം സി ബി എസ്, ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍, ഫാ. ഫാന്‍സ്‌വാ പത്തില്‍, ഫാ. ഷിജോ ആലപ്പാടന്‍, ഫാ. റോയ് മുത്തുമക്കല്‍ എം എസ് റ്റി, എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു .

ജപമാല റാലിയോട് കൂടിയാണ് തീര്‍ഥാടനം ആരംഭിച്ചത്. വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങളുമായി കൊടി തോരണങ്ങളുടെയും , മുത്തുക്കുടകളുടെയും , നാടന്‍ ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ സിറോ മലബാര്‍ സഭയുടെ പരമ്പരാഗതമായ രീതിയില്‍ ഉള്ള ഭക്തി നിര്‍ഭരമായ പ്രദക്ഷിണം , ലദീഞ്ഞു എന്നിവയോടെയാണ് തീര്‍ഥാടനം അവസാനിച്ചത്.
 
Other News in this category

 
 




 
Close Window