|
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 30ന് ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷയും മാതാവിന്റെ വണക്കമാസ സമാപനവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.
മെയ് മാസം പരിശുദ്ധ അമ്മയുടെ പ്രത്യേകമായ വണക്കത്തിനായി തിരുസ്സഭ നല്‍കിയിരിക്കുന്നു. ഒരു മാസക്കാലമായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടി നടത്തിയിരുന്ന വണക്കമാസ പ്രാര്‍ത്ഥനയുടെ സമാപനത്തില്‍ അമ്മ വഴി ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് ഈശോക്ക് നന്ദി പറയുവാന്‍ ഈ അവസരം വിനിയോഗിക്കാം.
തിരുക്കര്‍മ്മങ്ങളുടെ വിശദവിവരം
വൈകിട്ട് 5. 30ന് കുമ്പസാരം, 06. 30ന് ജപമാല , 07. 30 ന് ആഘോഷമായ വി.കുര്‍ബ്ബാന , തുടര്‍ന്നു നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, മരിയന്‍ പ്രദക്ഷിണം, പരി.പരമ ദിവ്യകാരുണ്യ ആരാധന.
കുറിപ്പ് : വണക്കമാസ സമാപനത്തിന് നേര്‍ച്ച ഉണ്ടാക്കി കൊണ്ടുവരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ അവസരം വിനിയോഗിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുന്നു.
പള്ളിയുടെ വിലാസം:
Our Lady and St.George Church, 132 Shernhall tSreet, Walthamstow,
E17 9HU
തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്‌ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു. |