Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
മതം
  Add your Comment comment
ലണ്ടന്‍ സെന്റ് ജോസഫ് ക്നാനായ ചാപ്ലൈന്‍സി തിരുനാള്‍ വര്‍ണാഭമായി
ജോണി മാത്യു
ലണ്ടനിലെ സെന്റ് ആല്‍ബന്‍സ് ചര്‍ച്ചില്‍ വച്ച് തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ലണ്ടന്‍ ആന്‍ഡ് കെന്റ് ക്നാനായ ചാപ്ലൈന്‍സിയുടെ നേതൃത്വത്തില്‍ വര്‍ണാഭമായികൊണ്ടാടി. വെള്ളിയാഴ്ച വൈകുന്നേരം 6 30ന് ചാപ്ളയിന്‍ ഫാ മാത്യു കട്ടിയാക്കല്‍ കൊടി ഉയര്‍ത്തിയതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചൂ.

ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിച്ച തിരുനാള്‍ കുര്‍ബാനയില്‍ . ഫാ സജി മലയില്‍ പുത്തന്‍പുരയിലിനോടൊപ്പം മറ്റ് വൈദികരും സഹകാര്‍മികരായി പങ്കെടുത്തു.


വാദ്യ മേളങ്ങളോടെയും വര്‍ണ്ണ കുടകളുടെയും അകമ്പടിയോടെ നടന്ന തിരുനാള്‍ പ്രദക്ഷിണം നാട്ടിലെ തിരുനാളാഘോഷങ്ങള്‍ ഓര്‍മിപ്പിച്ചു. തുടര്‍ന്നു നടന്ന സ്നേഹ വിരുന്ന് ക്നാനായ കൂട്ടായ്മ വിളിച്ചോതുന്നതായിരുന്നു.


സെന്റ് ജോസഫ് സണ്‍ഡേ സ്കൂളിന്റെ ഉദ്ഘാടനവും . ലണ്ടന്‍ ക്നാനായ റീജണ്‍ (LKCA) പ്രവര്‍ത്തന ഉദ്ഘാടനവും ഫ: സജി മലയില്‍ പുത്തന്‍പുര അധ്യക്ഷനായ മീറ്റിംഗില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി നിര്‍വഹിച്ചു. ഫാ മാത്യു കട്ടിയാക്കല്‍ സ്വാഗതം ആശംസിച്ച മീറ്റിംഗില്‍ തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ മാത്യു വില്ലൂത്തറയുടെ നന്ദിയോടെ അവസാനിക്കുകയും യുകെകെസിഎ പ്രസിഡന്റ് തോമസ് തൊണ്ണമാവുക്കല്‍ .LKCA സെക്രട്ടറി സാജന്‍ പടിക്കമ്യാലില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.


തിരുനാളിലും തുടര്‍ന്ന് നടന്ന കലാ സായാഹ്‌നത്തിലും പങ്കെടുക്കുവാന്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ എത്തി.

തിരുനാളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനറല്‍ കണ്‍വീനറായി മാതു വില്ലൂത്തറ. ട്രസ്റ്റിമാരായ സജീ ഉതുപ്പ് കൊപ്പഴയില്‍ , ജോര്‍ജ് പാറ്റിയാല്‍ , ഫിലിപ്പ് വള്ളിനായില്‍ , സിറില്‍ പടപുരയ്ക്കല്‍ , ആല്‍ബി കുടുംബ കുഴിയില്‍ , സിജു മഠത്തിപ്പറമ്പില്‍ എന്നിവരോടൊപ്പം വിവിധ കമ്മിറ്റികളിലായി ബാബു കല്ലോലില്‍ , ഷാജി മഠത്തിപറമ്പില്‍ , ജോര്‍ജ്ജ് കാഞ്ഞിരത്തിങ്ങല്‍ , ജിമ്മി ചെറിയാന്‍ , മിനി സൈമണ്‍ , സാജന്‍ പടിക്കമ്യാലില്‍ , എന്നിവര്‍ നേതൃത്വം നല്‍കി.
 
Other News in this category

 
 




 
Close Window