|
റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ ശമ്പളം വീണ്ടും കൂടിയില്ല. തുടര്‍ച്ചയായി ഇത് പത്താം വര്‍ഷമാണ് മുകേഷിന്‍റെ പ്രതിഫലം കൂടാതെ നില്‍ക്കുന്നത്. 15 കോടി രൂപയാണ് കഴിഞ്ഞ 10 വര്‍ഷമായി അദ്ദേഹത്തിന്‍റെ പ്രതിഫലം.
15 കോടിയായി തന്‍റെ ശമ്പളം 2009 ഒക്ടോബറിലാണ് മുകേഷ് നിജപ്പെടുത്തിയത്. എന്നാല്‍ അദ്ദേഹത്തിന്‍റെ കീഴുദ്യോഗസ്ഥരില്‍ പലരും അദ്ദേഹത്തെക്കാള്‍ പ്രതിഫലം പറ്റുന്നുണ്ട്. മുകേഷിന്‍റെ ബന്ധുക്കളും റിലയന്‍സ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ കൂടിയായ നിഖില്‍ മെസ്വാനിക്കും ഹാത്തില്‍ മെസ്വാനിക്കും ചെയര്‍മാനെക്കാള്‍ പ്രതിഫലമുണ്ട്. ഇരുവര്‍ക്കും 20 കോടി വീതമാണ് പ്രതിഫലം.
വര്‍ഷാ വര്‍ഷം ശമ്പളവര്‍ദ്ധനവ് ലഭിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്യുന്ന മറ്റ് കോര്‍പ്പറേറ്റ് കമ്പനി ചെയര്‍മാന്മാരില്‍ നിന്ന് തികച്ച വ്യത്യസ്ഥനാണ് താനെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് മുകേഷ് അംബാനി. |