Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
മതം
  Add your Comment comment
വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും വി.അന്തോനീസ് പുണ്യവാളന്റെ തിരുനാളും
ജോസ് ജോണ്‍
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷയും വി.അന്തോനീസ് പുണ്യവാളന്റെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

അസാധ്യകാര്യങ്ങളുടെ മ്ദ്ധ്യസ്ഥനായ വി. അന്തോനീസ് പുണ്യവാളന്റെ മാദ്ധ്യസ്ഥം അപേക്ഷിക്കുവാനും ഒപ്പം പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടാനും ഈ മരിയന്‍ ദിന ശുശ്രൂഷ വിനിയോഗിക്കാം

തിരുക്കര്‍മ്മങ്ങളുടെ വിശദവിവരം

വൈകിട്ട് 5. 30 ന് കുമ്പസാരം, 6.30ന് ജപമാല , 7ന് ആഘോഷമായ വി.കുര്‍ബ്ബാന , തുടര്‍ന്നു നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, പരി.പരമ ദിവ്യകാരുണ്യ ആരാധന.


പള്ളിയുടെ വിലാസം:


Our Lady and St.George Church, 132 Shernhall tSreet, Walthamstow,

E17 9HU


തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്‌ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു
 
Other News in this category

 
 




 
Close Window