Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
മതം
  Add your Comment comment
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഡോ:തോമസ് മോര്‍ തിമോത്തിയോസ് വി.കുര്‍ബ്ബാന അര്‍പ്പിച്ചു
രാജു വേലംകാല
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ ) മലങ്കര യാക്കോബായ സുറിയാനി സഭയുടെ സീനിയര്‍ മെത്രപ്പോലീത്തായും കോട്ടയം ഭദ്രാസനാധിപനുമായ ഡോ:തോമസ് മോര്‍ തിമോത്തിയോസ്സ് വി. കുര്‍ബ്ബാന അര്‍പ്പിച്ചു
ശനിയാഴ്ച്ച വൈകുന്നേരം 3.15ന് അബര്‍ഡീന്‍ എയര്‍ പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന ഡോ:തോമസ് മോര്‍ തിമോത്തിയോസിനെ ഇടവക ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഇടവക അഗങ്ങള്‍ ചേര്‍ന്നു സ്വികരിച്ചു. വൈകുന്നേരം 7ന്പള്ളിയില്‍ സ്വികരണവും തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും, വചന പ്രഘോഷണവും നടത്തി , ഡോ:തോമസ് മോര്‍ തിമോത്തിയോസ്സ് തിരുമേനിയുടെ എഴുപതാം ജന്മദിനം (സപ്തതി )പ്രമാണിച്ചു 70 പേര്‍ക്കു മധുരം നല്‍കി ആഘോഷിച്ചു.

ഞായാറാഴ്ച രാവിലെ 6 30 ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് ഡോ:തോമസ് മോര്‍ തിമോത്തിയോസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, അനുഗ്രഹ പ്രഭാഷണം, , ആശിര്‍വാദം, കൈമുത്ത്, എന്നിവ ഉണ്ടായിരുന്നു. വിശ്വാസത്തോടും, പ്രാര്‍ത്ഥനയോടുംകൂടി നേര്‍ച്ചകാഴ്ച്ചകളുമായി വന്നു സംബന്ധിച്ച ഏവരെയുംഇടവകയുടെ പേരില്‍ നന്ദി അറിയിച്ചു.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞായാറാഴ്ച രാവിലെ ഏഴു മണിക്ക് പ്രഭാത നമസ്‌ക്കാരവും തുടര്‍ന്ന് വി. കുര്‍ബ്ബാനയും ദൈവമാതാവിനോടുള്ള പ്രതേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും കൈമുത്തും ഉണ്ടായിരിക്കുന്നതും,

തലേ ദിവസം ശേനിയാഴ്ച വൈകുന്നേരം ആറു മണിക്ക് സണ്‍ഡേ സ്‌കൂളും ,ഏഴു മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്.

പള്ളിയുടെ വിലാസം: St .Clements Episcopal Church , Matsrick Drive ,

AB 16 6 UF , Aberdeen , Scotland , UK .


കുടുതല്‍ വിവരങ്ങള്‍ക്ക് :

വികാരി റവ ഫാ: എബിന്‍ മാര്‍ക്കോസ് 07736547476

സെക്രട്ടറി രാജു വേലംകാല -07789411249, 01224 680500

ട്രഷറര്‍ -ജോണ്‍ വര്‍ഗീസ് -07737783234, 01224 467104
 
Other News in this category

 
 




 
Close Window