Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
മതം
  Add your Comment comment
സെഹിയോന്‍ യുകെ നയിക്കുന്ന മൂന്നാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ജൂലൈ 21 ന് ലണ്ടനില്‍
തോമസ് കെ ആന്റണി
ലണ്ടനിലെ പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ്മുറികളില്‍ കുട്ടികള്‍ക്കുമായി ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.

ജൂലൈ 21 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണിവരെയുള്ള കണ്‍വെന്‍ഷനില്‍ കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കും.

ഈസ്റ്റ്ഹാമിലെ അപ്ട്ടന്‍പാര്‍ക്ക് കത്തോലിക്കാ പള്ളി വികാരിയും പ്രമുഖ കരിസ്മാറ്റിക് രോഗ സൗഖ്യ വിടുതല്‍ ശുശ്രൂഷകനുമായ ഫാ അന്‍ജലസ് പോള്‍, വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ ആരാധന നയിക്കും. സെഹിയോന്‍ യുകെയുടെ ഫുള്‍ ടൈം ഇവാഞ്ചലിസ്റ്റായ ബഹു. സെബാസ്റ്റ്യന്‍ സെയില്‍സ് വചന പ്രഘോഷണവും സോജി ബിജോ കുട്ടികളുടെ ശുശ്രൂഷയും നയിക്കും. ബ ടിങ്കുവിന്റെ നേതൃത്വത്തില്‍ ദൈവ സ്തുതി ആരാധനയോടെ ആരംഭിയ്ക്കുന്ന ശുശ്രൂഷയില്‍ ദൈവാനുഭവ സംഖ്യങ്ങളും ഉണ്ടായിരിക്കും.


കണ്‍വെന്‍ഷന്‍ ഹാളിന്റെ അഡ്രസ്

സെന്റ് ആന്‍സ് കാത്തലിക് ഹൈ സ്‌കൂള്‍

ഓക്ത്രോപ് റോഡ്, പാമേഴ്‌സ് ഗ്രീന്‍

ലണ്ടന്‍ N135TY

സൗജന്യ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോസ് - 07886460571
 
Other News in this category

 
 




 
Close Window