Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
മതം
  Add your Comment comment
നോട്ടിങ്ഹാം തിരുന്നാള്‍ ശനിയാഴ്ച
ഫാ. ബിജു കുന്നയ്ക്കാട്ട്
നോട്ടിങ്ഹാം സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്യൂണിറ്റിയില്‍ വി തോമാശ്ലീഹായുടെയും വി അല്‍ഫോന്‍സാമ്മയുടേയും തിരുന്നാള്‍ ജൂലൈ 7 ശനിയാഴ്ച നടക്കും. രാവിലെ 9.30 ന് തിരുന്നാള്‍ കൊടി ഉയര്‍ത്തുന്നതോടെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. ഈസ്റ്റ്മിഡ്‌ലാന്‍ഡിലെ പ്രധാന തിരുന്നാളുകളിലൊന്നായ നോട്ടിങ്ഹാം തിരുന്നാളിന് ഇത്തവണ ഇടവകക്കാരായ 32 കുടുംബങ്ങളാണ് പ്രസുദേന്തിമാരാകുന്നത്.


പ്രസുദേന്തി വ്യാഴാഴ്ചയ്ക്കും വി അല്‍ഫോന്‍സാമ്മയോടുള്ള നോവേന പ്രാര്‍ത്ഥനയ്ക്കു ശേഷം പത്തു മണിയ്ക്ക് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയ്ക്ക് ക്ലിഫ്റ്റണ്‍ കോര്‍പ്പസ് ക്രിസ്തി ഇടവക വികാരി ഫാ വില്‍ഫ്രഡ് പെരേപ്പാടന്‍ മുഖ്യ കാര്‍മ്മികനാകും. ഡോണ്‍കാസ്റ്റര്‍ പള്ളി വികാരി ഫാ സന്തോഷ് വാഴപ്പള്ളി തിരുന്നാള്‍ സന്ദേശം നല്‍കും. വി കുര്‍ബ്ബാനയുടെ സമാപനത്തില്‍ ലദീഞ്ഞു പ്രാര്‍ത്ഥന നടത്തപ്പെടും. തുടര്‍ന്ന് നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ സംവഹിക്കപ്പെടും. പ്രദക്ഷിണത്തിന് ഒടുവില്‍ സമാപനാശിര്‍വാദത്തിന് ശേഷം സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും.


തിരുന്നാളിനോട് അനുബന്ധിച്ച് അടിമ വയ്ക്കുന്നതിനും കഴുന്ന് എഴുന്നള്ളിക്കുന്നതിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. തിരുന്നാളിന്റെ ഒരുക്കങ്ങള്‍ വികാരി ഫാ ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മറ്റി അംഗങ്ങള്‍, വാര്‍ഡ് പ്രതിനിധികള്‍, മതാധ്യാപകര്‍, അള്‍ത്താര ശുശ്രൂഷികള്‍, വിമെന്‍സ് ഫോറം, ഗായക സംഘം തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നു. തിരുന്നാളിനൊരുക്കമായി ഇടവകയുടെ വിവിധ വാര്‍ഡുകളില്‍ വിവിധ ഭവനങ്ങളില്‍ വച്ച് വി അല്‍ഫോന്‍സാമ്മയോടുള്ള നൊവേന വാര്‍ഡ് ലീഡേഴ്‌സിന്റെ നേതൃത്വത്തില്‍ കഴിഞ്ഞാഴ്ച മുതല്‍ ആരംഭിച്ചു.
 
Other News in this category

 
 




 
Close Window