Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
മതം
  Add your Comment comment
കെറ്ററിങ്ങില്‍ വി തോമാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷവും ഊട്ടു നേര്‍ച്ച സദ്യയും ഞായറാഴ്ച
ബിനോയ് ചാക്കപ്പന്‍
വിശുദ്ധ ഫൗസ്റ്റിനായുടെ നാമധേയത്തിലുള്ള കെറ്ററിങ്ങിലെ സിറോമലബാര്‍ ഇടവകയില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷവും ഊട്ടു നേര്‍ച്ച സദ്യയും ഞായറാഴ്ച 3.30 ന്. ഫാ. വിപിന്‍ചിറയില്‍ SDV യുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപെടുന്ന വിശുദ്ധ കുര്‍ബാനക്ക് ശേഷം ഇടവക വികാരിഫാ.വിത്സന്‍ കൊറ്റം ഭക്ഷണം വെഞ്ചിരിച്ചു വിതരണം ചെയ്യും.


വര്ഷങ്ങളായി മലയാളം കുര്‍ബാന നടക്കുന്ന കെറ്ററിങ്ങില്‍ വിശ്വാസ സമൂഹം ഒന്നായ് ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത് . ഗ്രേറ്റ് ബ്രിട്ടന്‍ സിറോമലബാര്‍ രൂപതയുടെ ഭാഗമായി 7 കുടുംബയൂണിറ്റുകളായാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 5 കുടുംബയൂണിറ്റുകള്‍ കെറ്ററിങ്ങിലും , ഒന്നു വീതം കോര്‍ബിയിലും റഷ്‌ടനിലും ആണ് പ്രവര്‍ത്തിക്കുന്നത് . മാസത്തില്‍ 3 മലയാളം കുര്‍ബാനയാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നത് . എല്ലാ ആഴ്ചകളിലും കുര്‍ബാന നടത്തുവാനുള്ള ആലോചനകള്‍ സജീവമായ് നടന്നുവരുന്നു. എണ്‍പതോളം കുട്ടികള്‍ക്കള്‍ക്കായ് വേദോപദേശ പരിശീലനം നടത്തുന്നത് 17 അദ്ധ്യാപകരുടെ നേതൃത്വത്തിലാണ്.

കുര്‍ബാന മധ്യത്തില്‍ വടക്കുന്ന കാഴ്ചസമര്‍പ്പണം ഓരോ ക്‌ളാസ്സുകളുടെ നേതൃത്തത്തിലാണ് നടക്കുന്നത്, കാഴ്ച സമര്‍പ്പണത്തിനായ് കുട്ടികള്‍ കൊണ്ടുവരുന്ന ഭക്ഷണ സാധനങ്ങള്‍ കെട്ടറിങ്ങിലെ ഫുഡ് ബാങ്കിലേക്കും സൂപ്കിച്ചണിലേക്കും നല്‍കുന്നത് വഴി കുട്ടികളില്‍ ചെറുപ്പംമുതലേ മറ്റുള്ളവരെ സഹായിക്കാനുള്ള മനോഭാവം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നതോടൊപ്പം ഇംഗ്ലീഷ് കമ്മ്യൂണിറ്റിയില്‍ നിന്നും വളരെ നല്ല പ്രതികരണവും ലഭിക്കുന്നുണ്ട്.

തിരുന്നാള്‍ ആഘോഷങ്ങളിലും തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്തു വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ ഭാരവാഹികള്‍ ഏവരെയും ക്ഷണിച്ചു.
 
Other News in this category

 
 




 
Close Window