Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
മതം
  Add your Comment comment
ജോര്‍ജ്ജ് പനക്കലച്ചന്‍ നയിക്കുന്ന മരിയന്‍ പ്രഘോഷണം; വാല്‍സിങ്ങാം തീര്‍ത്ഥാടനം ജൂലൈ 20 ന്.
അപ്പച്ചന്‍ കണ്ണഞ്ചിറ
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് വാല്‍സിങ്ങാം തീര്‍ത്ഥാടനം ജൂലൈ 20 നു ആഘോഷമായി നടത്തപ്പെടും. ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് സ്തുതിപ്പും ആരാധനയുമായി സമാരംഭിക്കുന്ന തീര്‍ത്ഥാടനം മരിയഭക്തി സാന്ദ്രമാക്കുവാന്‍ പ്രശസ്ത ധ്യാന ഗുരുവും, പതിറ്റാണ്ടുകളിലായി ലോകമെമ്പാടും തിരുവചന ശുശ്രുഷകളിലൂടെ അനേകരില്‍ രോഗ ശാന്തിയും, ദൈവീക സ്പര്‍ശവും അനുഭവവേദ്യമാക്കുന്ന, കാലഘട്ടത്തിന്റെ ശുശ്രുഷകനും, ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ജോര്‍ജ് പനക്കല്‍ അച്ചന്‍ മാതൃ ഭക്തി പ്രഘോഷണം നടത്തും.

കുട്ടികളെ മാതൃ സന്നിധിയില്‍ അടിമ വെക്കുന്നതിനുള്ള അവസരം ഒരുക്കുന്നുണ്ട്. ഉച്ച ഭക്ഷണത്തിനു ശേഷം മരിയ സ്തുതിഗീതങ്ങള്‍ ആലപിച്ചും, പരിശുദ്ധ ജപമാല സമര്‍പ്പിച്ചും, 'ആവേ മരിയാ' സൂക്തങ്ങളാല്‍ മുഖരിതമായി, പരിശുദ്ധ അമ്മയുടെ സന്നിധേയത്തില്‍ വാല്‍സിങ്ങാം മാതാവിന്റെ തിരുസ്വരൂപവും പേറി ഭക്ത്യാദരവോടെ നടത്തപ്പെടുന്ന തീര്‍ത്ഥാടനം മാതൃസ്‌നേഹം കവിഞ്ഞൊഴുകുന്ന ഇംഗ്‌ളണ്ടിലെ നസ്രത്തില്‍ ആവോളം അനുഭവിക്കുവാന്‍ ഇടനിലമാവും.
ആയിരങ്ങള്‍ പങ്കു ചേരുന്ന സീറോ മലബാര്‍ മഹാതീര്‍ത്ഥാടനം, വാല്‍സിങ്ങാമിലെ കത്തോലിക്കാ സഭയുടെ ആരാധനാ കേന്ദ്രമായ സ്ലിപ്പര്‍ ചാപ്പലില്‍ എത്തി സമാപിക്കും. തുടര്‍ന്ന് 2:45 ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന ആഘോഷ പൂര്‍വ്വമായ തിരുന്നാള്‍ സമൂഹ ബലി മാതൃ സന്നിധേയത്തെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹദായകമാവും. വികാരി ജനറാള്‍മാരായ മോണ്‍. ആന്റണി ചുണ്ടലിക്കാട്ട്, മോണ്‍. ജിനോ അരീക്കാട്ട്, മോണ്‍. ജോര്‍ജ്ജ് ചേലക്കല്‍ എന്നിവരോടൊപ്പം യു കെ യുടെ നാനാഭാഗത്തായി അജപാലന ശുശ്രുഷ ചെയ്യുന്ന എല്ലാ സീറോ മലബാര്‍ വൈദികരും സഹകാര്‍മികരായി പങ്കു ചേരും.
തീര്‍ത്ഥാടന തിരുന്നാളിന്റെ സമാപനത്തോടനുബന്ധിച്ച് പ്രസുദേന്തിമാരായ കോള്‍ചെസ്റ്റര്‍ കമ്മ്യുണിറ്റിക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും, കൃതജ്ഞതയും അര്‍പ്പിച്ച ശേഷം അടുത്തവര്‍ഷത്തെ പ്രസുദേന്തിമാരെ വാഴിക്കും. വെഞ്ചിരിച്ച മെഴുതിരി പ്രസുദേന്തിത്വത്തിന്റെ മുദ്രയായി സ്രാമ്പിക്കല്‍ പിതാവ് അവര്‍ക്കു സമ്മാനിക്കും. തീര്‍ത്ഥാടന പതാകയും കൈമാറുന്നതോടെ തിരുക്കര്‍മ്മങ്ങള്‍ സമാപിക്കും.
അനുഗ്രഹ പെരുമഴ പൊഴിയുന്ന വാല്‍സിങ്ങാം മാതൃ സന്നിധേയത്തിലേക്ക് എല്ലാ മാതൃ ഭക്തരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നുവെന്നും, തീര്‍ത്ഥാടനത്തിലും അനുബന്ധ ശുശ്രുഷകളിലും പങ്കു ചേര്‍ന്ന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ ഉദ്ധിഷ്ഠ കാര്യങ്ങള്‍ സാധ്യമാവട്ടെയെന്നു ആശംശിക്കുകയും ചെയ്യുന്നതായി സംഘാടക സമിതിക്കു വേണ്ടി കോള്‍ചെസ്റ്റര്‍ സീറോ മലബാര്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ. തോമസ് പാറക്കണ്ടത്തില്‍, ഫാ.ജോസ് അന്ത്യാംകുളം എന്നിവര്‍ അറിയിച്ചു.
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.
THE BASILICA OF OUR LADY OF WALSINGHAM, HOUGHTON ST.GILES
NORFOLK, LITTLE WALSINGHAM, NR22 6AL
 
Other News in this category

 
 




 
Close Window