Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
മതം
  Add your Comment comment
വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിനശുശ്രൂഷയും റോസാ മിസ്റ്റിക്കാ മാതാവിന്റെയും വി.ബനഡിക്ട് പുണ്യവാളന്റയും തിരുനാളും
Reporter
ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ജൂലൈ മാസം 10ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും റോസാ മിസ്റ്റിക്കാ മാതാവിന്റെയും വി.ബനഡിക്ട് പുണ്യവാളന്റയും തിരുനാളും ദിവ്യകാരുണ്യ പ്രദക്ഷിണവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.


കഴിഞ്ഞ ബുധനാഴ്ച നടന്ന മരിയന്‍ ദിന ശുശ്രൂഷയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നടത്തിയ വചന സന്ദേശത്തില്‍ ഒരു തീര്‍ത്ഥാടകനായാണ് ഓരോ തവണയും മരിയന്‍ ദിന ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ ഇവിടെ വരുന്നത് എന്ന് ഉത്‌ബോധിപ്പിച്ചു.


തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

വൈകിട്ട് 6:30ന് ജപമാല ,7ന് വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യപ്രദക്ഷിണവും,ആരാധനയും.


പള്ളിയുടെ വിലാസം:

Our Lady and St.George ,

Church,132 Shernhall tSreet, Walthamstow, E17. 9HU

മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം CBS അറിയിച്ചു.
 
Other News in this category

 
 




 
Close Window