Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
മതം
  Add your Comment comment
രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ടീനേജുകാര്‍ക്കായി പ്രത്യേക ടീന്‍സ് കിങ്ഡം കണ്‍വെന്‍ഷന്‍
ബാബു ജോസഫ്
വിശ്വാസ ജീവിതത്തിന്റെ അടിസ്ഥാനം ദിവ്യബലിയാണെന്ന് ഉറക്കെ പ്രഘോഷിച്ചുകൊണ്ടും , നിത്യ ജീവിതത്തില്‍ പരിശുദ്ധകുര്‍ബാനയുടെ പ്രാധാന്യവും കുര്‍ബാന സ്വീകരണത്തിന്റെ മഹത്വവും വിവരിച്ചുകൊണ്ടും, ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ 10 ന് ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ടീനേജുകാര്‍ക്കായി പ്രത്യേക ടീന്‍സ് കിങ്ഡം കണ്‍വെന്‍ഷന്‍. ഓരോ കുട്ടികളും നിര്‍ബന്ധമായും ബൈബിള്‍ കൊണ്ടുവരേണ്ടതാണ് .


കൗമാര കാലഘട്ടത്തിലെ ജീവിതാവസ്ഥകളെ പ്രാര്‍ത്ഥനയിലൂടെ യേശുവുമായി ഐക്യപ്പെടുത്തിക്കൊണ്ട് ആഴമാര്‍ന്ന ദൈവികസ്‌നേഹം അനുഭവിച്ച് ജീവിക്കാന്‍ അളവുകളില്ലാത്ത ദൈവ സ്‌നേഹത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്നതാണ് ഓരോതവണത്തെയും ടീനേജ് കണ്‍വെന്‍ഷന്‍.

നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘര്‍ഷങ്ങളുടെയും കാലഘട്ടത്തില്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാന്‍ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളില്‍ ക്രിസ്തീയ മൂല്യങ്ങളാല്‍ നന്മയുടെ പാതയില്‍ നയിച്ചുകൊണ്ടിരിക്കുന്നു.

മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിങ് വേഡ് ഒഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷന്‍സ് , കുമ്പസാരം ,സ്പിരിച്വല്‍ ഷെയറിങ് എന്നിവയും ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനോടോപ്പമുള്ള കുട്ടികള്‍ക്കായുള്ള ഈ പ്രത്യേക ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധഭാഗങ്ങളില്‍നിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത് . കിങ്ഡം റെവലേറ്റര്‍ എന്ന ഇംഗ്ലീഷിലുള്ള കുട്ടികള്‍ക്കായുള്ള മാസിക കണ്‍വെന്‍ഷനില്‍ സൗജന്യമായി വിതരണം ചെയ്തുവരുന്നു .' ലിറ്റില്‍ ഇവാഞ്ചലിസ്‌റ് ' എന്ന മാസികയും ഇളം മനസ്സുകളെ യേശുവില്‍ ഐക്യപ്പെടുത്തുന്നു.പുതിയ ലക്കം ഇത്തവണയും ലഭ്യമാണ് .

ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകര്‍ക്ക് ജീവിത നവീകരണം പകര്‍ന്നുനല്‍കുന്ന കണ്‍വെന്‍ഷനായുള്ള ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു .

കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാ അപേക്ഷയുമായി ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും മുഴുവനാളുകളെയും ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍

കെല്‍വിന്‍ വേ

വെസ്റ്റ് ബ്രോംവിച്ച്

ബര്‍മിംങ്ഹാം .( Near J1 of the M5)

B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

ജോണ്‍സണ്‍ 07506 810177

അനീഷ് 07760254700

ബിജുമോന്‍മാത്യു.07515368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്, .

ബിജു അബ്രഹാം 07859890267

ജോബി ഫ്രാന്‍സിസ് 07588 809478
 
Other News in this category

 
 




 
Close Window