Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
മതം
  Add your Comment comment
മൂന്നാം രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബറില്‍
ജോസ്‌ ജോണ്‍
സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിഭാവനം ചെയ്ത മൂന്നാം രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബറില്‍ . കണ്‍വന്‍ഷന്റെ ഒരുക്ക ശുശ്രൂഷ ശനിയാഴ്ച ലണ്ടനിലെ റെയ്ന്‍ഹാമിലുള്ള ഔവര്‍ ലേഡി ഓഫ് ലാസലെറ്റ് പള്ളില്‍ വച്ച് രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് 2 മണി വരെ നടത്തപ്പെടുന്നു.

പള്ളിയുടെ വിലാസം:

ഔവര്‍ ലേഡി ഓഫ് ലാ സലെറ്റ്, 1 റെയിന്‍ഹാം,

RM13 8SR.

ഇത്തവണത്തെ വചന പ്രഘോണത്തിന് നേതൃത്വം നല്‍കുന്നത് ഫാ.ജോര്‍ജ്ജ് പനയ്ക്കല്‍ വി.സി. ആയിരിക്കും. കേരള കത്തോലിക്കാസഭയുടെ നവസുവിശേഷവല്‍ക്കരണത്തിലൂടെ ലോകമെമ്പാടുമുള്ള അനേകര്‍ക്ക് ഈശോ ഇന്നും ജീവിക്കുന്നു എന്ന് വെളുപ്പെടുത്തിക്കൊടുത്ത പനയ്ക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ഒരു അനുഗ്രഹമാണ്.

ലണ്ടന്‍ റീജിയന്‍ ബൈബിള്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്ക ശുശ്രൂഷയില്‍ പങ്കെടുത്ത് ആത്മീയ ഉണര്‍വ് അനുഭവിക്കുവാനായി, എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ റീജിയന്‍ കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.
 
Other News in this category

 
 




 
Close Window