Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
മതം
  Add your Comment comment
സെഹിയോനില്‍ ഡോ.ജോണ്‍ ഡി നയിക്കുന്ന മലയാളം ' മിനിസ്റ്റേഴ്‌സ് റിട്രീറ്റ് ' നവംമ്പര്‍ 15 മുതല്‍
ബാബു ജോസഫ്
കത്തോലിക്കാ നവസുവിശേഷവത്ക്കരണരംഗത്തെ വിവിധങ്ങളായ മിനിസ്ട്രികളിലോ , ഏതെങ്കിലും തരത്തില്‍ ആത്മീയ ശുശ്രൂഷാരംഗത്ത് പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവര്‍ക്കായി മിനിസ്റ്റേഴ്‌സ് റിട്രീറ്റ് മലയാളത്തില്‍ നവംമ്പര്‍ 15,16,17 തീയതികളില്‍ പ്രശസ്ത വചനപ്രഘോഷകനും വിടുതല്‍ ശുശ്രൂഷകനുമായ ബ്രദര്‍ ഡോ.ജോണ്‍ ഡി യുടെ നേതൃത്വത്തില്‍ സെഹിയോനില്‍ നടക്കും. കുട്ടികള്‍ക്കായി പ്രത്യേക ക്ലാസ്സുകള്‍ ഉണ്ടായിരിക്കും .

ലോകത്തിലെ വിവിധരാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്ന സെഹിയോന്‍ മിനിസ്ട്രീസിന്റെ നേതൃത്വത്തിലാണ് ഈ ധ്യാനം നടത്തപ്പെടുന്നത്. അനേകരുടെ ജീവിതത്തെ കത്തോലിക്കാ വിശ്വാസത്തിലേക്കും നവീകരണത്തിലേക്കും അതിലൂടെ പ്രേഷിത ശുശ്രൂഷാതലങ്ങളിലേക്കും വഴിതിരിച്ചുവിടാനും ഓരോരുത്തരുടെയും വ്യത്യസ്തങ്ങളായ ജീവിതസാഹചര്യങ്ങളില്‍ യഥാര്‍ത്ഥ ക്രിസ്തുശിഷ്യരായി എങ്ങനെ മാറണമെന്നും ലോകത്തിന് കാണിച്ചുകൊടുത്തുകൊണ്ടിരിക്കുന്ന സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഡോ.ജോണ്‍ ഡി നയിക്കുന്ന ഈ ധ്യാനത്തില്‍ ആത്മീയ ശുശ്രൂഷാരംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ട് നിലനില്‍പ്പും വളര്‍ച്ചയും ആഗ്രഹിക്കുന്നവര്‍ക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യം.

കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകളും നടത്തപ്പെടുന്നതാണ്.സമയം 15 ന് വെള്ളി വൈകിട്ട് 6 മുതല്‍ 19 വരെ .16 ന് ശനിയാഴ്ച്ച രാവിലെ 10 മുതല്‍ വൈകിട്ട് 6വരെ , 17 ന് ഞായര്‍ രാവിലെ 11 .30 മുതല്‍ വൈകിട്ട് 6. 30 വരെ.

ധ്യാനത്തിലേക്ക് www.sehion.org എന്ന വെബ്‌സൈറ്റില്‍ പ്രത്യേകം റെജിസ്‌ട്രേഷന്‍ ആവശ്യമാണ്.

സെഹിയോന്‍ ടീം മുഴുവന്‍ ശുശ്രൂഷകരെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

ADDRESS.

ST.JERRARD CATHOLIC CHURCH

CASTLE VALE

BIRMINGHAM

B35 6JT.

കൂടുതല്‍ വിവരങ്ങള്‍ക്ക്

അനി ജോണ്‍ 07958 745246.
 
Other News in this category

 
 




 
Close Window