Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
മതം
  Add your Comment comment
കെന്റ് ഹിന്ദുസമാജത്തിന്റെ ദുര്‍ഗാ ഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും
Reporter
കെന്റ് ഹിന്ദുസമാജം ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും ഒക്ടോബര്‍ 5, 6, 8 തീയതികളില്‍ കെന്റിലെ മെഡ്വേ ഹിന്ദു മന്ദിറില്‍ വച്ച് സംഘടിപ്പിക്കുന്നു. നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളില്‍ കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം ചടങ്ങ് നടക്കുന്നു.

ദുര്‍ഗ്ഗാഷ്ടമി ദിവസം സരസ്വതീ സന്നിധാനത്തില്‍ ഉല്‍ക്കൃഷ്ടങ്ങളായ വേദഗ്രന്ഥങ്ങളും പുസ്തകങ്ങളും എഴുത്ത് സാമഗ്രികളും പൂജയ്ക്ക് വയ്ക്കാറുണ്ട്. സമാജംഗങ്ങള്‍ പൂജവെപ്പ് ഒക്ടോബര്‍ 5 ശനിയാഴ്ചയും , പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ ഒക്ടോബര്‍ 8 ചൊവ്വാഴ്ചയും വൈകുന്നേരം ആറു മണി മുതലും നടത്തുന്നു.

എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Address : Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

Contact Mr. Sanjeev Menon - Tel: 07507766652

E-Mail: kenthindusamajam@gmail.com

Website: kenthindusamajam.org

Facebook: www.facebook.com/kenthindusamajam.kent

Twitter: https://twitter.com/KentHinduSamaj

Tel: 07838170203 / 07753188671 / 07973151975 / 07735368567
 
Other News in this category

 
 




 
Close Window