Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
മതം
  Add your Comment comment
മാഞ്ചസ്റ്റര്‍ ക്നാനായ മിഷനില്‍ തിരുന്നാള്‍; മാര്‍ ജോസഫ് പണ്ടാരശ്ശേരി മുഖ്യകാര്‍മികന്‍
സാജന്‍ ചാക്കോ
യൂറോപ്പിലെ ആദ്യത്തെ ക്നാനായ മിഷനായ സെന്റ്.മേരീസ് ക്നാനായ മിഷനില്‍ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ നാളെ (ശനിയാഴ്ച) രാവിലെ 10 മണിക്ക് ആഘോഷമായ പാട്ടുകുര്‍ബ്ബാനയോടു കൂടി ആരംഭിക്കും. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി മുഖ്യകാര്‍മികനാകും. സഹകാര്‍മികരായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍മാരായ ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ , ഫാ.ആന്റണി ചൂണ്ടെലിക്കാട്ട്, യുകെയിലെ മറ്റ് സ്ഥലങ്ങളിലുള്ള ക്നാനായ വൈദികര്‍ മാഞ്ചസ്റ്ററിലുള്ള മറ്റ് സീറോ മലബാര്‍ വൈദികര്‍ തുടങ്ങിയവര്‍ സഹകാര്‍മികരാകും. നോര്‍ത്തെന്‍ഡനിലെ സെന്റ്. ഹില്‍ഡാസ് ദേവാലയത്തിലാണ് തിരുന്നാള്‍ തിരുക്കര്‍മങ്ങള്‍ നടത്തപ്പെടുക
കഴിഞ്ഞ ഞായറാഴ്ച നടന്ന ദിവ്യബലിയോടനുബന്ധിച്ച് തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നവരെ പ്രസുദേന്തിമാരായി വാഴിച്ചു. അന്നേ ദിവസം ഈ വര്‍ഷം ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളെ അനുമോദിച്ചു. തിരുനാളിനോടനുബന്ധിച്ച് എല്ലാ ദിവസവും നടന്നു വന്നിരുന്ന ജപമാല ഇന്ന് സമാപിക്കും. മിഷനിലെ കൂടാരങ്ങളുടെ നേതൃത്വത്തിലാണ് ജപമാല നടത്തപ്പെട്ടത്.

സണ്‍ഡേ സ്കൂള്‍ വാര്‍ഷികവും ഇടവക ദിനാഘോഷവും

തിരുനാള്‍ ദിവസം ഉച്ചകഴിഞ്ഞ് 2 മണിക്ക് വിഥിന്‍ഷോ ഫോറം സെന്ററില്‍ സണ്‍ഡേ സ്കൂള്‍ വാര്‍ഷികവും ഇടവക ദിനാഘോഷവും നടക്കും. രണ്ട് മണിക്ക് മാര്‍ ജോസഫ് പണ്ടാരശ്ശേരി ഉദ്ഘാടനം ചെയ്യുതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും. സണ്‍ഡേ സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള കലാവിരുന്നും കെ.സി.വൈ.എല്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഏഷ്യാനെറ്റ് കോമഡി സ്റ്റാറിലൂടെയും അമൃത ടി വി, മഴവില്‍ മനോരമ, കൈരളി ചാനല്‍ തുടങ്ങിയവയിലൂടെ കാണികളെ കോരിത്തരിപ്പിച്ച അനൂപ് പാലാ, ഷിനോ പോള്‍, അറഫത്ത് കടവില്‍ തുടങ്ങിയ മലയാളം സിനിമാതാരങ്ങളും പിന്നണി ഗയകരും അണിനിരക്കുന്ന സ്റ്റേജ് ഷോയും ഉണ്ടാകും.

തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചിരുന്നു. തിരുനാളിന്റെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ട്രസ്റ്റിമാരായ പുന്നൂസ് ചാക്കോ, ജോസ് അത്തിമറ്റം, ജോസ് കുന്നശ്ശേരി എന്നിവര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window