Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
മതം
  Add your Comment comment
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ക്ക് നോര്‍വിച്ചില്‍ 22 ന് തുടക്കമാവും
അപ്പച്ചന്‍ കണ്ണഞ്ചിറ
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ എട്ടു റീജണുകളിലായി സംഘടിപ്പിക്കുന്ന മൂന്നാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ ഔപചാരികമായ ഉദ്ഘാടനം നോര്‍വിച്ചില്‍ ഒക്ടോബര്‍ 22 ന് നടത്തപ്പെടും. രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്.

സുവിശേഷ പ്രഘോഷണം പൗരോഹിത്യ ദൗത്യമായി ഏറ്റെടുത്തു ലോകമെമ്പാടും ശുശ്രുഷ ചെയ്യുന്ന വിന്‍സന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്റെ നേതൃത്വത്തിലാണ് ഈ വര്‍ഷത്തെ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ നയിക്കപ്പെടുന്നത്. ഡിവൈന്‍ റിട്രീറ് സെന്ററിന്റെ ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് പനക്കല്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനില്‍, റാംസ്ഗേറ്റ് ഡിവൈന്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.ജോസഫ് എടാട്ട്, ഫാ.ആന്റണി പറങ്കിമാലില്‍ എന്നിവരും പങ്കു ചേരും.

ഈസ്റ്റ് ആംഗ്ലിയായിലെ, കേംബ്രിഡ്ജ് റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍ പള്ളിയില്‍ വെച്ചാണ് നടത്തപ്പെടുന്നത്. രാവിലെ ഒമ്പതു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് ബൈബിള്‍ കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള പ്രത്യേക മിനിസ്ട്രി സിറ്റി അക്കാദമിയില്‍ വെച്ചാണ് നടത്തപ്പെടുക.

പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ.തോമസ് പാറക്കണ്ടത്തില്‍ നേതൃത്വം നല്‍കുന്ന കേംബ്രിഡ്ജ് റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ സംഘാടക സമിതി കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങളുമായി കര്‍മ്മപാതയിലാണ്. ബൈബിള്‍ കണ്‍വെന്‍ഷന്‍ ശുശ്രുഷകളിലൂടെ തിരുവചനമായി നമ്മുടെ ഇടയിലേക്ക് വരുന്ന ഈശോയെ അനുഭവിച്ച് അറിയുവാനും, അനുഗ്രഹങ്ങളുടെയും പരിശുദ്ധാല്മ കൃപകളുടെയും ഉറവിടമായ കണ്‍വെന്‍ഷന്‍ വേദിയിലേക്ക് എല്ലാവരേയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി കേംബ്രിഡ്ജ് റീജണല്‍ കണ്‍വെന്‍ഷന്‍ സഘാടക സമിതി അറിയിച്ചു.

Contact: Fr. Thomas Parakandatthil- 07512402607, Shaji Thomas-07888695823

Tome Sabu-07095703447

Convention Venue: St.John The Baptist Cathedral Church, Unthank Road,NR2 2PA, Norwich.

Children's Ministry Venue: City Academy, 299 Bluebell Road NR4 7LP, Norwich.
 
Other News in this category

 
 




 
Close Window