Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
മതം
  Add your Comment comment
ലണ്ടന്‍ കണ്‍വെന്‍ഷന്‍ നയിക്കുവാന്‍ പനക്കല്‍ അച്ചന്‍; പ്രാര്‍ത്ഥനാമഞ്ജരിയുമായി വിശ്വാസി സമൂഹം
അപ്പച്ചന്‍ കണ്ണഞ്ചിറ
റെയിന്‍ഹാമിലെ, ഔര്‍ ലേഡി ഓഫ് ലാ സലൈറ്റ് ദേവാലയത്തില്‍ ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന് വേദിയൊരുങ്ങുമ്പോള്‍ റീജണലിലെ ശുശ്രുഷകളുടെ അനുഗ്രഹ വിജയങ്ങള്‍ക്കും സാഫല്യത്തിനുമായി ജപമാല ഭക്തിയുടെ മാസമായി ആചരിക്കുന്ന ഒക്ടോബര്‍ മാസത്തില്‍ പരിശുദ്ധ അമ്മയുടെ ശക്തമായ മാദ്ധ്യസ്ത സഹായം യാചിച്ചു കൊണ്ട് വിശ്വാസി സമൂഹം ഭവനങ്ങളിലും, കൂട്ടായ്മ്മകളിലും, പ്രാര്‍ത്ഥനാഗ്രൂപ്പുകളിലും സജീവമായി പ്രാര്‍ത്ഥനായജ്ഞത്തിലാണ്.

ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 24 നു വ്യാഴാഴ്ച രാവിലെ 9മണിക്ക് ആരംഭിച്ചു വൈകുന്നേരം 5:00 മണിക്ക് സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ രൂപതാ തലത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വെന്‍ഷന്റെ ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷന്‍ പ്രശസ്ത വചന പ്രഘോഷകന്‍ ജോര്‍ജ്ജ് പനക്കല്‍ അച്ചന്‍ നയിക്കും.രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കണ്‍വെന്‍ഷനില്‍ അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്. ഫാ.ജോസഫ് എടാട്ട്, ഫാ. ആന്റണി പറങ്കിമാലില്‍ എന്നിവരും വിവിധ ശുശ്രുഷകളില്‍ പങ്കു ചേരും.

പ്രാര്‍ത്ഥനയുടെയും, നവീകരണത്തിന്റെയും, ദൈവ കൃപയുടെയും നിറവില്‍ രൂപതയെ സുവിശേഷവല്‍ക്കരണത്തിന്റെ പുത്തന്‍ ഉണര്‍വ്വിലേക്ക് നയിക്കപ്പെടുന്നതിലേക്കായി ലക്ഷ്യം വെച്ച് അഭിവന്ദ്യ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷന്‍ നടത്തപ്പെടുമ്പോള്‍ കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കുമായി പ്രത്യേകമായി അനുഗ്രഹീത ശുശ്രുഷകള്‍ ക്രമീകരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.

നവീകരണത്തിന്റെയും, അനുഗ്രഹ കൃപാവരങ്ങളുടെയും വേദിയൊരുങ്ങുന്ന തിരുവചന വിരുന്നിലേക്ക് ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നതായി കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.

ഫാ. ജോസ് അന്ത്യാംകുളം (07472801507)

പള്ളിയുടെ വിലാസം.

Our Lady Of La Salette, 1 Rainham Road, Rainham, RM13 8SR
 
Other News in this category

 
 




 
Close Window