Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
മതം
  Add your Comment comment
കേംബ്രിഡ്ജ് റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന് നോര്‍വിച്ചൊരുങ്ങി; പനക്കലച്ചന്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ 22ന്
അപ്പച്ചന്‍ കണ്ണഞ്ചിറ
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മൂന്നാമത് റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ക്ക് ആരംഭം കുറിച്ചുകൊണ്ടുള്ള തിരുവചന ശുശ്രുഷക്ക് നോര്‍വിച്ചൊരുങ്ങി. ഒക്ടോബര്‍ 22 നു ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിക്ക് പരിശുദ്ധ ജപമാല സമര്‍പ്പിച്ചു തുടക്കം കുറിക്കുന്ന കേംബ്രിഡ്ജ് റീജണല്‍ കണ്‍വെന്‍ഷനില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. റീജണല്‍ കണ്‍വെന്‍ഷന്‍ കണ്‍വീനറും, പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജുമായ ഫാ.തോമസ് പാറക്കണ്ടത്തില്‍ സ്വാഗതമരുളി കണ്‍വെന്‍ഷന്‍ നടത്തിപ്പുകള്‍ക്ക് നേതൃത്വം വഹിക്കും. സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍ പള്ളിയില്‍ വെച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുക.

ആഗോളതലത്തില്‍ തിരുവചന ശുശ്രുഷകളില്‍ പ്രശസ്തരായ വിന്‍സന്‍ഷ്യല്‍ കോണ്‍ഗ്രിഗേഷന്റെ ഡിവൈന്‍ റിട്രീറ്റ് സെന്ററിന്റെ ഡയറക്ടറും, പ്രമുഖ ധ്യാനഗുരുവുമായ ഫാ.ജോര്‍ജ്ജ് പനക്കലച്ചനാണ് റീജണല്‍ കണ്‍വെന്‍ഷനുകളില്‍ തിരുവചന ശുശ്രുഷ നയിക്കുന്നത്. ഫാ. ജോസഫ് എടാട്ട്, ഫാ. ആന്റണി പറങ്കിമാലില്‍ എന്നിവര്‍ ശുശ്രുഷകളില്‍ പങ്കുചേരും. നോര്‍വിച്ചില്‍ കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കുമായി പ്രത്യേകം ശുശ്രുഷകളും ക്രമീകരിച്ചിട്ടുണ്ട്.

പരിശുദ്ധ ജപമാല മാസത്തിന്റെ പ്രാര്‍ത്ഥനാ നിറവിലും, തിരുപ്പിറവിയുടെ നോമ്പുകാലത്തിനു മുന്നോടിയായും നടത്തപ്പെടുന്ന ഈ കണ്‍വെന്‍ഷന്‍ നവീകരണത്തിനും, ആല്മീയയോര്‍ജ്ജം പകരുവാനും അനുഗ്രഹീത നിമിഷങ്ങളാണ് പ്രദാനം ചെയ്യുന്നതെന്നും തിരുവചന ശുശ്രുഷയില്‍ പങ്കു ചേരുവാന്‍ ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നുവെന്നും ഫാ.തോമസ് പാറക്കണ്ടത്തില്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ.തോമസ് പാറക്കണ്ടത്തില്‍- 07512402607

ഷാജി തോമസ് -07888695823

സാബു കൊച്ചുപൂവത്തുമൂട്ടില്‍ -07095703447

Convention Venue: St.John The Baptist Cathedral Church, Unthank Road,NR2 2PA,

Children's Ministry Venue: City Academy 299 Bluebell Road NR4 7LP, Norwich.
 
Other News in this category

 
 




 
Close Window