Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
മതം
  Add your Comment comment
പനക്കലച്ചന്‍ നയിക്കുന്ന ലണ്ടന്‍ റീജനല്‍ കണ്‍വെന്‍ഷന്‍ എലുടെക് അക്കാദമിയില്‍
അപ്പച്ചന്‍ കണ്ണഞ്ചിറ
ജപമാലമാസത്തിന്റെ മാതൃ വണക്ക നിറവില്‍, തിരുപ്പിറവിക്കാമുഖമായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഒരുക്കുന്ന അനുഗ്രഹീത തിരുവചന ശുശ്രുഷകള്‍ക്ക് ലണ്ടന്‍ റീജനില്‍ റെയിന്‍ഹാം 'എലുടെക് അക്കാദമി' വേദിയാകും. ലണ്ടന്‍ റീജനല്‍ ബൈബിള്‍ കണ്‍വെന്‍ഷനില്‍ രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്.

ആയിരങ്ങള്‍ക്ക് സാക്ഷ്യമേകാന്‍ 'എലുടെക് അക്കാദമി' വേദിയാവുമ്പോള്‍ പതിറ്റാണ്ടുകളിലൂടെ ലോകമെമ്പാടും തിരുവചനം പ്രഘോഷിച്ചു കൊണ്ട് ജനതകളെ വിശ്വാസത്തിലേക്ക് അടുപ്പിച്ച അഭിഷിക്ത ശുശ്രുഷകന്‍ ജോര്‍ജ്ജ് പനക്കലച്ചനാണ് ലണ്ടന്‍ കണ്‍വെന്‍ഷന് നേതൃത്വം അരുളുന്നത്. തിരുവചന ശുശ്രുഷകരായ ഫാ.ജോസഫ് എടാട്ട്, ഫാ.ആന്റണി പറങ്കിമാലില്‍ എന്നിവര്‍ വിവിധ ശുശ്രുഷകളില്‍ പങ്കു ചേരും.

ഒക്ടോബര്‍ 24 നു വ്യാഴാഴ്ച രാവിലെ 9:00 നു ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനില്‍ തിരുവചന ശുശ്രുഷകളും, വിശുദ്ധ കുര്‍ബ്ബാനയും, ആരാധനയും, അത്ഭുത സാക്ഷ്യങ്ങളും, ഗാന ശുശ്രുഷകളും ഉണ്ടാവും. വൈകുന്നേരം അഞ്ചു മണിയോടെ കണ്‍വെന്‍ഷന്‍ സമാപിക്കും.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി ഒരുക്കുന്ന പ്രത്യേക ശുശ്രുഷകള്‍ക്കു ഡിവൈന്‍ ടീം നേതൃത്വം നല്‍കുന്നതാണ്. കുമ്പസാരത്തിനും കൗണ്‍സിലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.

ലണ്ടന്‍ കണ്‍വെന്‍ഷന്‍ എലുടെക് അക്കാദമിയില്‍ വലിയ അത്ഭുതങ്ങള്‍ക്കു സാക്ഷ്യം വഹിക്കുമ്പോള്‍ അതിനു നേര്‍സാക്ഷികളാവാനും, അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നതായി കണ്‍വീനര്‍ ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു.

Contact: Fr. Jose Anthyamkulam MCBS - 07472801507

Venue: ELUTEC, Yew Tree Avenue, Rainham Road South,Dagenham East, RM10 7FN
 
Other News in this category

 
 




 
Close Window