Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
മതം
  Add your Comment comment
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ഡോക്ടേഴ്സ് ഫോറം
Reporter
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ഡോക്ടേഴ്സ് ഫോറത്തിന് തുടക്കമാകുന്നു. നാളെ ഒന്‍പത് മണിയോടെ റെജിസ്ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഫോറം പരിപാടികള്‍ക്ക് തുടക്കം കുറിക്കും. Moral and Ethical Issues in Healthcare എന്ന വിഷയത്തില്‍ DR DAVE CRICK പ്രബന്ധം അവതരിപ്പിക്കും.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ ആദ്യമായി നടത്തപെടുന്ന ഡോക്ടേഴ്സ് ഫോറത്തെ മോഡിയാക്കാന്‍ രൂപത വികാരി ജനറല്‍മാരായ ഫാ ആന്റണി ചുണ്ടെലിക്കാട്ടില്‍ , ജോര്‍ജ് തോമസ് ചേലക്കല്‍ , ഡോക്ടര്‍ മനോ ജോസഫ്, ലെസ്റ്റര്‍ പാരിഷ് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നു. ആരോഗ്യ രംഗത്തെ ധാര്‍മികത ഏറെ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ രൂപതയുടെ നേതൃത്വത്തിത്തിലുള്ള ഡോക്ടേഴ്സ് ഫോറത്തിന്റെ തുടക്കവും അനുബന്ധ പരിപാടികളും സഭാത്മക ജീവിതചര്യയില്‍ അടിയുറച്ചു കര്‍മ പഥത്തില്‍ യേശുവിന്റെ സാക്ഷികളാകുവാന്‍ സഹായിക്കും .

കൂടുതല്‍ വിവരങ്ങള്‍ക്ക്
Dr. Martin Antony : 07939101745
Dr. Mano Joseph : 07886639908
Dr. Mini Nelson : 07809244218

Mother Of God Catholic Church, Leicester ,UK
0116 287 5232
 
Other News in this category

 
 




 
Close Window