Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
മതം
  Add your Comment comment
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ മൂന്നാം വാര്‍ഷികവും കൃതജ്ഞതാ ബലിയും ഏയ്ഞ്ചല്‍സ് മീറ്റും പ്രെസ്റ്റന്‍ കത്തീഡ്രലില്‍
Reporter
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഔദ്യോഗിക ഉത്ഘാടനത്തിന്റെയും , രൂപതയുടെ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായതിന്റെ മൂന്നാം വാര്‍ഷികവും , കൃതജ്ഞതാ ബലിയര്‍പ്പണവും ഇന്നലെ പ്രെസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ നടന്നു . രൂപതയിലെ എട്ടു റീജിയനുകളിലും നടക്കുന്ന വാര്‍ഷിക ബൈബിള്‍ കണ്‍വെന്‍ഷന്റെ ഭാഗമായി ഫാ. ജോര്‍ജ് പനക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ പ്രെസ്റ്റന്‍ റീജിയനില്‍ നടന്ന ബൈബിള്‍ കണ്‍വെന്‍ഷന് ശേഷമാണ് ലളിതമായി നടന്ന ആഘോഷ പരിപാടികള്‍ നടന്നത് . രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് എട്ടു റീജിയനുകളുടെയും പ്രതിനിധികള്‍ ചേര്‍ന്ന് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചതിനെ തുടര്‍ന്ന്ഈ അടുത്തിടെ സഭയില്‍ വിശുദ്ധരായി ഉയര്‍ത്തപ്പെട്ട മറിയം ത്രേസ്യായുടെയും , കര്‍ദിനാള്‍ ന്യൂമാന്റെയും ഛായാ ചിത്രങ്ങള്‍ക്ക് മുന്‍പില്‍ രൂപത വികാരി ജെനെറല്‍ ഫാ. ജിനോ അരീക്കാട്ട് ,പ്രെസ്റ്റന്‍ റീജിയണല്‍ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ. സജി തോട്ടത്തില്‍ എന്നിവര്‍ തിരികള്‍ തെളിക്കുകയും തുടര്‍ന്ന് വിശുദ്ധ മറിയം ത്രേസ്യായുടേ തിരുശേഷിപ്പ് റെവ . ഫാ . ജോര്‍ജ് പനക്കല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു , തുടര്‍ന്ന് അഭിവന്ദ്യ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ രൂപതയിലെ വൈദികരും സന്യസ്ഥരും വിവിധ റീജിയനുകളില്‍ നിന്നെത്തിയ അല്‍മായ പ്രതിനിധികളും ചേര്‍ന്ന് കൃതജ്ഞത ബലിയര്‍പ്പിച്ചു .'കര്‍ത്താവ് നിശ്ചയിച്ച സ്ഥാനത്തു വരാനുള്ള എളിമയുണ്ടാകണം ഓരോ ക്രിസ്ത്യാനിക്കും , അപ്പോള്‍ മാത്രമേ ഹൃദയം തുറക്കപ്പെടൂ , ഈശോ ഹൃദയം തുറക്കുന്നതും , മനസ് തുറക്കുന്നതും ,ചെവി തുറക്കുന്നതും വിശുദ്ധ കുര്‍ബാന മദ്ധ്യേ ആണ് . ഹൃദയ വാതിലുകളില്‍ ഈശോ മുട്ടുമ്പോള്‍ അത് മനസിലാക്കുവാനും , ഈശോയിലേക്കു പൂര്‍ണ്ണമായി നല്‍കുവാനും നമുക്ക് കഴിയണം , കര്‍ത്താവ് കഴുകാതെ ആര്‍ക്കും അവിടുത്തെ ജീവനില്‍ പങ്കുകാരാവാന്‍ സാധിക്കുകയില്ല. നമ്മള്‍ ആയിരിക്കേണ്ട സ്ഥലത്തു ആയിരിക്കേണ്ടവനൊപ്പം ആയിരിക്കുക എന്നതാണ് ഓരോ ക്രിസ്ത്യാനിയുടെയും ദൗത്യം .'വിശുദ്ധ കുര്‍ബാന മദ്ധ്യേയുള്ള സുവിശേഷ പ്രഘോഷണത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു . ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരണം നടത്തിയ രൂപതയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നാല്‍പതോളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഏയ്ഞ്ചല്‍സ് മീറ്റും ആഘോഷ പരിപാടികളുടെ ഭാഗമായി നടന്നു . കുട്ടികള്‍ക്ക് അഭിവന്ദ്യ പിതാവ് സ്‌നേഹ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു . രൂപത വികാരി ജെനെറല്‍ മാരായ റെവ ഫാ. ജോര്‍ജ് ചേലക്കല്‍ , റെവ. ഫാ. ജിനോ അരീക്കാട്ട് , കത്തീഡ്രല്‍ വികാരി റെവ . ഫാ. ബാബു പുത്തന്‍പുരക്കല്‍ , പ്രെസ്റ്റന്‍ റീജിയണല്‍ പ്രീസ്റ്റ് ഇന്‍ചാര്‍ജ് റെവ ഫാ. സജി തോട്ടത്തില്‍ , റെവ. ഫാ . ഫാന്‍സ്വാ പത്തില്‍ , തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി . റെവ. ഫാ. ജോസ് അഞ്ചാനിക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ ഉള്ള ഗായക സംഘം ഗാന ശുശ്രൂഷക്കു നേതൃത്വം നല്‍കി
 
Other News in this category

 
 




 
Close Window