Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
മതം
  Add your Comment comment
മാഞ്ചസ്റ്ററില്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിനധ്യാനം
സാബു ചുണ്ടക്കാട്ടില്‍
പ്രശസ്ത വചന പ്രഘോഷകനും,ഫാമിലി കൗണ്‍സിലറും,സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ധ്യാനം ശനിയാഴ്ച മാഞ്ചെസ്റ്റെറില്‍ നടക്കും.നോര്‍ത്തെന്‍ണ്ടനിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ദിവ്യബലിയോടുകൂടിയാവും ധ്യാനം സമാപിക്കുക.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഫാമിലി കൗണ്‍സിലിംഗിനും സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് മാഞ്ചസ്റ്റര്‍ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ അറിയിച്ചു. താല്‍പ്പര്യമുള്ളവര്‍ 07534967966 എന്ന നമ്പറില്‍ മുന്‍കൂട്ടി രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ക്രിസ്തുമസിന് ഒരുക്കമായിട്ടുള്ള ധ്യാനത്തില്‍ പങ്കെടുത്തു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും മാഞ്ചസ്റ്റര്‍ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം

ST.HILDAS CHURCH

66 KENWORTHY LANE

M22 4E
 
Other News in this category

 
 




 
Close Window