Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
മതം
  Add your Comment comment
ബ്രിസ്‌റ്റോള്‍ മലയാളി ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജ
ഡോ. ജയകൃഷ്ണന്‍
2019-11-22/
ബ്രിസ്റ്റോള്‍ മലയാളി ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന അയ്യപ്പ പൂജ ബ്രിസ്റ്റോള്‍ ഹിന്ദു ക്ഷേത്രത്തില്‍ വെച്ച് നടത്തുന്നതാണ്. തിരുവിതാംകൂര്‍ ദേവസ്വത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന വെങ്കിടേഷ് സ്വാമികളുടെ (ബ്രിസ്‌റ്റോള്‍) മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന പൂജാ ചടങ്ങളുളിലേയ്ക്ക് എല്ലാ ഭക്തജനങ്ങളെയും ഭാരവാഹികള്‍ ക്ഷണിച്ചു.

രാത്രി എട്ടു മണിവരെ ചടങ്ങുകള്‍ ഉണ്ടായിരിക്കും. ശ്രീ ഗണപതി പൂജ, ശ്രീ ഭഗവതി പൂജ, ശ്രീ ധര്‍മശാസ്താ കലശ പൂജ, വിളക്കു പൂജ, ഭജന, പടിപൂജ, ഹരിവരാസനം എന്നിവയുണ്ടായിരിക്കും. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ പ്രഗല്‍ഭരായ കലാകാരന്‍മാര്‍ അണിയിച്ചൊരുക്കുന്ന അയ്യപ്പ ഭജന ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.

വിളക്കു പൂജയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ നിലവിളക്കുകള്‍ കൊണ്ടുവരേണ്ടതാണ്. അന്നദാനത്തോടുകൂടി ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും.

വിലാസം

The Hindu Temple, 163A Church Road, Bristol BS5 9LA

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജയകൃഷ്ണന്‍ - 07466176657

സുദര്‍ശനന്‍: 0793004553, സന്‍ജീവ - 07917581161
 
Other News in this category

 
 




 
Close Window