Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
മതം
  Add your Comment comment
കെന്റ് ഹിന്ദു സമാജത്തിന്റെ ഏഴാമത് അയ്യപ്പ പൂജ മെഡ്‌വേ ഹിന്ദു മന്ദിറില്‍
Reporter
കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പപൂജ ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 11 മണി വരെ, കെന്റിലെ മെഡ്‌വേ ഹിന്ദുമന്ദിറില്‍ വച്ച് നടത്തപ്പെടുന്നു. അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, താലപ്പൊലി, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം ), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. വിളക്കുപൂജയില്‍ പങ്കെടുക്കുന്നവര്‍ നിലവിളക്കും നാളികേരവും പൂജാപുഷ്പങ്ങളും കൊണ്ടുവരേണ്ടതാണ്.

ബ്രിസ്റ്റോളില്‍ നിന്ന് വരുന്ന വെങ്കിടേഷസ്വാമികള്‍ പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്. ജാതി-മത-വര്‍ണ്ണ-ഭാഷാഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകരായ ജിനേഷ് പിള്ള (Mobile : 07747178476) മനോജ് കുമാര്‍ (Mobile : 07985245890) എന്നിവര്‍ അറിയിച്ചു. അയ്യപ്പപൂജയിലും വിളക്കുപൂജയിലും അന്നദാനത്തിലും പങ്കെടുക്കുന്നവര്‍ ഈ മാസം 28-നു മുമ്പായി താഴെകൊടുത്തിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കണം.

Address : Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS.

അയ്യപ്പപൂജയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ Eventbrite വെബ്‌സൈറ്റില്‍ ഈ വെബ്ലിങ്ക് വഴി reservation നടത്താവുന്നതാണ്: https://www.eventbrite.co.uk/e/ayyappa-pooja-2019-kent-hindu-samajam-tickets-83285151129

കൂടുതല്‍ വിവരങ്ങള്‍ക്ക് :

E-Mail: kenthindusamajam@gmail.com

Website: kenthindusamajam.org

Facebook: https://www.facebook.com/kenthindusamajam.kent

Twitter: https://twitter.com/KentHinduSamaj

Telephone: 07838170203 / 07753188671 / 07973151975 / 07735368567 / 07906130390/ 07507766652 / 07502310024 / 07985245890 / 07747178476 / 07940569999
 
Other News in this category

 
 




 
Close Window