Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
മതം
  Add your Comment comment
യൂറോപ്പിന്റെ മണ്ണില്‍ എഫാത്താ കോണ്‍ഫറന്‍സ്
ബാബു ജോസഫ്
പരിശുദ്ധാത്മ അഭിഷേകത്തിന്റെ അഗ്‌നിജ്വാലകള്‍ ഇരുളില്‍ പരക്കുന്ന പ്രകാശമായി യൂറോപ്പിന്റെ മണ്ണില്‍ കത്തിപ്പടരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം .കാലഘട്ടത്തിന്റെ ദൈവികോപകരണം ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിനൊപ്പം അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ പ്രശസ്ത വചന പ്രഘോഷകരായ ഫാ. സോജി ഓലിക്കല്‍ , ഫാ. ഷൈജു നടുവത്താനിയില്‍ എന്നിവര്‍ നയിക്കുന്ന മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് 'എഫാത്ത കോണ്‍ഫറന്‍സ് ' യുകെ യിലെ ഡെര്‍ബിഷെയറില്‍ നാളെ മുതല്‍ 15 വരെ നടക്കും. നാളെ ഉച്ചയ്ക്ക് 2 ന് ആരംഭിച്ച് ഞായര്‍ ഉച്ചയ്ക്ക് 2 ന് അവസാനിക്കും.

കുട്ടികള്‍ക്ക് പ്രത്യേക ക്ളാസ്സുകള്‍ ഉണ്ടായിരിക്കും.പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവില്‍ വിവിധ തലങ്ങളിലുള്ള ഒരുക്കങ്ങള്‍ പൂര്‍ണ്ണതയിലെത്തുമ്പോള്‍ ഡാര്‍ബിഷെയറിലെ നയനമനോഹരമായ ഹേയസ് കോണ്‍ഫറന്‍സ് സെന്റര്‍ യൂറോപ്പിന്റെ അഭിഷേകാഗ്‌നി മലയായി മാറും .

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നുമുള്ള മലയാളികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേരും.

കണ്‍വെന്‍ഷന്റെ പ്രോമോ വീഡിയോ കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://youtu.be/dvKudUhOlGs

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ ധ്യാനത്തില്‍ പങ്കെടുത്ത് തിരുക്കര്‍മ്മങ്ങള്‍ക്ക് കര്‍മ്മികത്വം വഹിക്കും.

നവസുവിശേഷവത്ക്കരണരംഗത്ത് പരിശുദ്ധാത്മ കൃപയില്‍, യേശുനാമത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും ,പ്രകടമായ വിടുതലുകളും രോഗശാന്തിയും വഴിയായി, അനേകര്‍ക്ക്

ക്രിസ്തുമാര്‍ഗ്ഗത്തിലേക്കുള്ള മനഃപരിവര്‍ത്തനത്തിന്റെ നേര്‍ ഉപകരണമായിക്കൊണ്ട് ലോകമെമ്പാടും ശുശ്രൂഷകള്‍ നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോന്‍ , അഭിഷേകാഗ്‌നി ശുശ്രൂഷകളുടെ സ്ഥാപകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍, ഫാ.ഷൈജു നടുവത്താനി എന്നിവര്‍ നയിക്കുന്ന മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് ' എഫാത്ത കോണ്‍ഫറന്‍സ് അനേകരുടെ ഹൃദയവാതിലുകള്‍ ഈശോയ്ക്കായി തുറക്കപ്പെടുന്ന അഭിഷേക ശുശ്രൂഷയായി മാറും.

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ഇന്റര്‍ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്‍ , യുകെ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

അഡ്രസ്സ് ;

THE HAYES ,

SWANWICK

DERBYSHIRE

DE55 1AU

കൂടുതല്‍ വിവരങ്ങള്‍ക്ക്

അനീഷ് തോമസ് - 07760254700

ബാബു ജോസഫ് - 07702061948
 
Other News in this category

 
 




 
Close Window