Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
മതം
  Add your Comment comment
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവജന ബൈബിള്‍ കണ്‍വെന്‍ഷന്‍ - ഡോര്‍ ഓഫ് ഗ്രേയ്സ് ജനുവരി 4 ന്; ഫ്രീ രജിസ്‌ട്രേഷന്‍
ബാബു ജോസഫ്
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന ഡോര്‍ ഓഫ് ഗ്രേയ്സ് യുവജന ബൈബിള്‍ കണ്‍വെന്‍ഷന്‍ ബര്‍മിങ്ഹാം സെഹിയോനില്‍ ജനുവരി 4 ന് നടക്കും.പ്രശസ്ത വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ റവ. ഫാ.ഷൈജു നടുവത്താനിയില്‍ ശുശ്രൂഷകള്‍ നയിക്കും .

വര്‍ത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാന്‍ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാര്‍ഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയില്‍ നയിക്കാന്‍ ,ഓരോ ഹൃദയങ്ങളിലും ആഴമാര്‍ന്ന ദൈവ കരുണയുടെ വാതില്‍ തുറക്കാന്‍ പ്രാപ്തമാക്കുന്ന 'ഡോര്‍ ഓഫ് ഗ്രേസ് ' അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് നടക്കുക . രെജിസ്‌ട്രേഷന്‍ , ഫുഡ് എന്നിവ സൗജന്യമായിരിക്കും.മാതാപിതാക്കള്‍ക്കും പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

ജീവിത വിശുദ്ധിയുടെ സന്മാര്‍ഗത്തെ ലക്ഷ്യമാക്കി നടക്കുന്ന കണ്‍വെന്‍ഷന്‍ യൂറോപ്പ് അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കും. മാതാപിതാക്കള്‍ക്കും പ്രത്യേകമായി ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.

കണ്‍വെന്‍ഷന്‍ 4 ന് ഉച്ചയ്ക്ക് 12 ന് ആരംഭിച്ച് വൈകിട്ട് 4 സമാപിക്കും.

കോ ഓര്‍ഡിനേറ്റര്‍ ജിത്തു ദേവസ്യയുടെ നേതൃത്വത്തില്‍ സെഹിയോനില്‍ പ്രാര്‍ത്ഥന ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

യൂറോപ്യന്‍ നവസുവിശേഷവത്കരണരംഗത്ത് സുപ്രധാന മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്റെ അനുഗ്രഹപാതയിലൂടെ യേശുവില്‍ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോര്‍ ഓഫ് ഗ്രേയ്സ്.

ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് ആത്മീയ നേതൃത്വം റവ.ഫാ. സോജി ഓലിക്കലും അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയും മുഴുവന്‍ യുവജനങ്ങളെയും മാതാപിതാക്കളെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

അഡ്രസ്സ് .

സെന്റ് ജെറാര്‍ഡ് കാത്തലിക് ചര്‍ച്ച്.

ബെര്‍മിങ്ങ്ഹാം

B 35 6JT.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ബിജു 07515368239

സാറാമ്മ 07838942077
 
Other News in this category

 
 




 
Close Window