Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
മതം
  Add your Comment comment
കൊറോണയെ നേരിടാന്‍ ആത്മീയ വസതിയില്‍ കുര്‍ബാന അര്‍പ്പിച്ച് മാര്‍പാപ്പ മാതൃക കാണിച്ചു
Reporter
വത്തിക്കാനിലെ വസതിയില്‍ തിങ്കളാഴ്ച ഒറ്റയ്ക്കാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കുര്‍ബാനയര്‍പ്പിച്ചത്. ടെലിവിഷനിലൂടെ കുര്‍ബാന സംപ്രേക്ഷണംചെയ്തു. കോവിഡ് രോഗബാധിതരുടെ രോഗ വിമുക്തിക്കായി മാര്‍പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചു. കൊറോണ പ്രതിരോധ നീക്കങ്ങളുടെ ഭാഗമായി പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് മാര്‍പാപ്പ ഒഴിവാക്കുകയാണ്.

കഴിഞ്ഞ ഞായറാഴ്ച ലൈവ് സ്ട്രീമിങ് വഴിയാണ് മാര്‍പാപ്പ പ്രാര്‍ത്ഥന നടത്തിയത്. വത്തിക്കാനില്‍ ഒരാള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ഫ്രാന്‍സിസ് മാര്‍പാപ്പ കൊറോണ വൈറസ് ടെസ്റ്റ് നടത്തുകയും ടെസ്റ്റില്‍ കൊറോണയില്ലെന്ന് സ്ഥിരീകരിച്ചുവെന്നും കടുത്ത ചുമയെ തുടര്‍ന്നാണ് ടെസ്റ്റ് നടത്തിയതെന്നും ഇറ്റാലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ വത്തിക്കാന്‍ വക്താവ് തയ്യാറായിരുന്നില്ല.
ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത് ഇറ്റലിയിലാണ്. ഇത്തവണത്തെ വിശുദ്ധനാട് തീര്‍ത്ഥാടനവും അനിശ്ചിതത്വത്തിലായി. യുകെയിലെ അടക്കം യൂറോപ്പിലെ വിശ്വാസികള്‍ വിശുദ്ധനാട് തീര്‍ത്ഥാടനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു.
 
Other News in this category

 
 




 
Close Window