Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
മതം
  Add your Comment comment
അഭിഷേകാഗ്‌നി കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ പ്രത്യേക മിഷന്‍ നൂറാം ദിവസത്തിലേക്ക്
ബാബു ജോസഫ്
ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ , ഫാ.സോജി ഓലിക്കല്‍, ഫാ. ഷൈജു നടുവത്താനിയില്‍ എന്നിവരുടെ ആത്മീയ നേതൃത്വത്തില്‍ അഭിഷേകാഗ്‌നി കാത്തലിക് യൂത്ത് മിനിസ്ട്രി ഒരുക്കുന്ന സമ്പൂര്‍ണ്ണ ബൈബിളിലൂടെ ഒരു കടന്നുപോകല്‍ നൂറാം ദിവസത്തിലേക്ക് പ്രവേശിക്കുന്നു .

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യൂത്ത് കോ ഓര്‍ഡിനേറ്ററും പ്രമുഖ വചനപ്രഘോഷകനുമായ ബ്രദര്‍ ജോസ് കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നുമുള്ള വിവിധ പ്രായക്കാരായ നൂറുകണക്കിന് ആളുകള്‍ ഈ ദൈവിക സംരംഭത്തില്‍ പങ്കാളികളാണ്.

കേരളത്തില്‍ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ഈ ദൈവിക പദ്ധതിയുടെ ഭാഗമാണ് .

പ്രത്യേകമായ ഈ അസാധാരണ ദൈവിക സംരംഭത്തിന്റെ പൂര്‍ത്തീകരണത്തിനായി പങ്കാളിത്തവും പ്രാര്‍ത്ഥനാസഹായവും യേശുനാമത്തില്‍ അഭിഷേകാഗ്‌നി കാത്തലിക് യൂത്ത് മിനിസ്ട്രി അഭ്യര്‍ത്ഥിക്കുകയാണ്.
 
Other News in this category

 
 




 
Close Window