Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
മതം
  Add your Comment comment
ലണ്ടന്‍ സെന്റ് ജോസഫ് ക്നാനായ മിഷന്‍ ഉല്‍ഘാടനം വികാരി ജനറല്‍ ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ നിര്‍വഹിച്ചു
സാജന്‍ പടിക്കമ്യാലില്‍
ലണ്ടനിലെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഇരുന്നുറോളം ക്നാനായ കുടുംബങ്ങളെ കോര്‍ത്തിണക്കി രൂപീകരിച്ചിരിക്കുന്ന തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള സെന്റ് ജോസഫ് ക്നാനായ മിഷന്റെ ഔദ്യോഗിക ഉല്‍ഘാടനം സീറോ മലബാര്‍ ഗേറ്റ് ബ്രിട്ടണ്‍ രുപതാ വികാരി ജനറല്‍ ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ ഞായറാഴ്ച നിര്‍വഹിച്ചു

മിഷന്‍ ഡയറക്ടര്‍ ഫാ ജോഷി കൂട്ടുങ്കല്‍ LKCA പ്രിസിഡന്റ് ബെന്നി കൊല്ലിയില്‍, യുകെകെസിഎ പ്രതിനിധി ലുബി മാത്യൂസ് വിമന്‍സ് ഫോറം പ്രതിനിധി ലിസി റ്റോമി , തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ മാത്യു വില്ലൂത്തറ , കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കെന്റ് ക്നാനായ മിഷന്‍ ചാപ്ലയിന്‍ ഫാ ജീബിന്‍ പാറയടിയുടെ ഡിഗ്രി വായിച്ചതിനേ തുടര്‍ന്ന് ഫാ സജി മലയില്‍ പുത്തന്‍പുര തിരിതെളിച്ചു മിഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് അര്‍പ്പിക്കപ്പെട്ട ദിവ്യബലിക്ക് വികാരി ജനറാള്‍ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ മുഖ്യ കാര്‍മ്മികനും ഫാ ജോഷി കൂട്ടുങ്കല്‍, ഫാ ജിബിന്‍ പാറടി എന്നിവര്‍ സഹ കാര്‍മ്മികരും ആയിരുന്നു. കൈക്കാരന്‍ ജോര്‍ജ് പാര്‍ട്ടിയല്ല നന്ദിയോടെ പരിപാടികള്‍ അവസാനിച്ചു.

പരിപാടികളുടെ വിജയത്തിനായി ട്രസ്റ്റിമാരായ ജോര്‍ജ് പാറ്റിയാല്‍, സജി ഉതുപ്പ് കൊപ്പഴയില്‍ , ജോബി ജോസഫ് ചരളയില്‍ , സണ്‍ഡേ സ്കൂള്‍ ഹെഡ് ടീച്ചര്‍ മേബിള്‍ അനു എന്നിവര്‍ നേതൃത്വം നല്‍കി .
 
Other News in this category

 
 




 
Close Window