Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
മതം
  Add your Comment comment
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ഓണ്‍ലൈന്‍ ധ്യാന ശുശ്രൂഷ ' സ്പിരിച്വല്‍ ലോക്ഡൗണ്‍ ' 15,16 തീയതികളില്‍
ബാബു ജോസഫ്
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പ്രശസ്ത വചന പ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ ബ്രദര്‍ സെബാസ്‌ററ്യന്‍ സെയില്‍സും ടീമും നയിക്കുന്ന രണ്ട് ദിവസത്തെ ഓണ്‍ലൈന്‍ ധ്യാന ശുശ്രൂഷ 15,16 തീയതികളില്‍ നടക്കും .

ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ ആയിരുന്നുകൊണ്ട് 'സൂം ' ഓണ്‍ലൈന്‍ മോഡ് വഴി പൂര്‍ണ്ണമായും മലയാളത്തിലുള്ള ഈ ശുശ്രൂഷയില്‍ ആര്‍ക്കും പങ്കെടുക്കാം . പങ്കെടുക്കുന്നവര്‍ താഴെപ്പറയുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .

www.afcmuk.org/register

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന എഴുപത്തിയഞ്ച്‌പേര്‍ക്ക് മാത്രമാണ് ശുശ്രൂഷയില്‍ പങ്കെടുക്കാനാവൂ . രജിസ്‌ട്രേഷന്‍ സൗജന്യമാണ് .

യുകെ സമയം ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെയും തുടര്‍ന്ന് 6 മുതല്‍ രാത്രി 9 വരെയുമാണ് ശുശ്രൂഷ.

ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ ദൈവിക പദ്ധതിയോട് ചേര്‍ന്നുനിന്നുകൊണ്ട് അഭിമുഖീകരിക്കുവാനും , ദൈവഹിതത്തിന് നമ്മെത്തന്നെ വിട്ടുകൊടുക്കുവാനും ഒരുക്കുകയെന്ന ലക്ഷ്യത്തോടെ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി സ്‌കോട്‌ലന്‍ഡ് ടീമിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ പ്രത്യേക ധ്യാനശുശ്രൂഷയിലേക്ക് യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക്

ലിജോഷ് 07828015729.

ജേക്കബ് 07960149670
 
Other News in this category

 
 




 
Close Window