Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
മതം
  Add your Comment comment
കുന്ദംകുളത്ത് ലോക്ഡൗണ്‍ ലംഘിച്ച് നിസ്‌കാരത്തിന് പള്ളിയില്‍ എത്തിയ 13 പേരെ അറസ്റ്റ് ചെയ്തു
Reporter
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങല്‍ ലംഘിച്ച് പളളിയില്‍ കൂട്ടപ്രാര്‍ത്ഥ നടത്തിയ 13 പേര്‍ അറസ്റ്റില്‍. കുന്നംകുളം ആയമുക്ക് ജുമാ മസ്ജിദ്ദില്‍ ആണ് വിലക്ക് ലംഘിച്ച് കൂട്ടംകൂടി പ്രാര്‍ത്ഥന നടന്നത്.

ഇന്നലെ രാത്രിയോടെയാണ് പള്ളിയില്‍ നിസ്‌കാരം നടത്തിയത്. സംഭവം അറിഞ്ഞ ഉടന്‍ പൊലീസെത്തിയെങ്കിലും ഏഴ് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

പിന്‍വാതില്‍ വഴിയായിരുന്നു ആളുകള്‍ പള്ളിയില്‍ എത്തിയത്. വിവരം അറിഞ്ഞ ഉടനെ കുന്നംകുളം പൊലീസ് സ്ഥലത്ത് എത്തി. ഒന്‍പതു പേരെ കൈയോടെ പിടികൂടി. പിന്നീട് നാല് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ലോക്ഡൗണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി ആരാധാനാലയങ്ങളില്‍ കൂട്ടമായി പ്രാര്‍ത്ഥിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്.
 
Other News in this category

 
 




 
Close Window