Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
മതം
  Add your Comment comment
സീറോ മലങ്കര കത്തോലിക്കാ സഭ യു കെ റീജിയന്‍ ഓണ്‍ലൈന്‍ വചന ധ്യാനം ഇന്നും നാളെയും
ജോണ്‍സണ്‍ ജോസഫ്
സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയന്‍ ക്രമീകരിക്കുന്ന 'കരുണയുടെ കവാടം' - വചന ധ്യാനം ഇന്നും നാളെയും (ശനി, ഞായര്‍) ഉച്ചകഴിഞ്ഞ് 4 മുതല്‍ 6 വരെ ക്രമീകരിച്ചിരിക്കുന്ന ധ്യാനത്തില്‍ മലങ്കര യുകെ യൂട്യൂബ് ചാനലിലൂടെ സംബന്ധിക്കാന്‍ സാധിക്കും. മഹാമാരിയുടെ ദിനങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ 'കരുണയുടെ കവാടം - വചന ധ്യാനം' ആശ്വാസവും പ്രത്യാശയും പകര്‍ന്നു നല്‍കും. രണ്ടു ദിവസത്തെ ധ്യാനത്തിന് മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ ജീസസ് മിനിസ്ട്രി ഡയറക്ടര്‍ ഫാ. ബെന്നി നാരകത്തിനാല്‍ ധ്യാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

യു കെ സമയം വൈകുന്നേരം 4 മുതല്‍ 6 വരെ. ഇന്ത്യന്‍ സമയം രാത്രി 8.30 മുതല്‍ 9.30 വരെയായിരിക്കും ധ്യാനം ക്രമീകരിച്ചിരിക്കുന്നതെന്നും, ഏവരേയും ധ്യാനത്തില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി മലങ്കര സഭാ യു കെ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടക്കംമൂട്ടില്‍ അറിയിച്ചു.

Live streaming : YouTube.com/malankarauk
 
Other News in this category

 
 




 
Close Window