Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
മതം
  Add your Comment comment
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ രാമായണ മാസാചരണം: ജൂലൈ 16 മുതല്‍ ദിലീപ് വയല രാമായണം പാരായണം ചെയ്യും
Reporter
ലണ്ടനില്‍ ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 16 വ്യാഴം, കര്‍ക്കടകം 1 മുതല്‍ രാമായണമാസാചാരണത്തിന്റെ ഭാഗമായി അദ്ധ്യാത്മ രാമായണത്തിലെ പ്രസക്ത ഭാഗങ്ങള്‍ അനുഗ്രഹീത കലാകാരന്‍ ദിലീപ് വയല പാരായണം ചെയ്ത് സംപ്രേക്ഷണം ചെയ്യുവാന്‍ നിശ്ചയിച്ചിരിക്കുന്നു. നാദശ്രീ ഓര്‍ക്കസ്ട്രയിലെയും, കോട്ടയം കലാരത്‌നയിലെയും പ്രധാന ഗായകനാണ് ദിലീപ് വയല. രാമായണ മാസാചാരണത്തിന്റെ ഭാഗമായി പ്രതിമാസ സന്ത്‌സംഗങ്ങളില്‍ രാമായണ പാരായണം ഉള്‍ക്കൊള്ളിക്കാറുണ്ടെങ്കിലും യുകെയില്‍ ഇദംപ്രഥമമായാണ് രമായണമസാചാരണം ഇത്ര വിപുലമായി ഫേസ്ബുക് സംപ്രേക്ഷണം വഴി ആചരിക്കുന്നത്. ജൂലൈ 16 വ്യാഴം രാവിലെ യുകെ സമയം 6ന് ആരംഭിച്ചു പിന്നീട് എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് യുകെ സമയം 6 മണിക്ക് സംപ്രേക്ഷണം തുടര്‍ന്ന് ആഗസ്റ്റ് 15 നും16 നും യുകെ സമയം വൈകിട്ട് 6 മണിക്കുള്ള സംപ്രേക്ഷണത്തോടെ രമായണമാസാചാരണം അവസാനിക്കുന്നതായിരിക്കും.


എല്ലാ സഹൃദയരെയും ഈ അധ്യാത്മരാമായണപാരായണ സംപ്രേക്ഷണ പരമ്പരയിലേക്ക് ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് തെക്കുമുറി ഹരിദാസും, തേമ്പലത്ത് രാമചന്ദ്രനും അറിയിച്ചു.
 
Other News in this category

 
 




 
Close Window