Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
മതം
  Add your Comment comment
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വാല്‍സിംഗ്ഹാം തിരുനാള്‍
ഫാ. ടോമി എടാട്ട്
ഇംഗ്ലണ്ടിലെ ഏറ്റവും പുരാതന മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ വാല്‍സിംഗ്ഹാമിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം ഇന്ന്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും തിരുനാള്‍ നടത്തുകയെന്ന് രൂപത കേന്ദ്രത്തില്‍ നിന്നറിയിച്ചു. പൊതുജനപങ്കാളിത്തമുള്ള പരിപാടികള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരിമിതമായ ആളുകളെ മാത്രമാണ് തീര്‍ത്ഥാടനത്തില്‍ ഉള്‍പ്പെടുത്തുക. രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും തിരുനാള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും.

ഉച്ചകഴിഞ്ഞ് 2 മണിക്ക് ജപമാലയോടുകൂടി ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് പിതാവും രൂപതയിലെ വൈദികരും നേതൃത്വം നല്‍കും. 3 മണിക്ക് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടക്കും. 4 .15 ന് നടക്കുന്ന ദിവ്യകാരുണ്യ ആരാധനയോടുകൂടി തിരുക്കര്‍മ്മങ്ങള്‍ അവസാനിക്കും.

ലോകം വലിയ പ്രതിസന്ധിയെ നേരിടുന്ന ഈ സാഹചര്യത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം യാചിച്ചു കൊണ്ട് ഈ തിരുനാളില്‍ ഭക്തിപൂര്‍വ്വം പങ്കുകൊള്ളുവാന്‍ എല്ലവരെയും ക്ഷണിക്കുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window