Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
മതം
  Add your Comment comment
കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി സെഹിയോനില്‍ പ്രത്യേക ഓണ്‍ലൈന്‍ ശുശ്രൂഷ
ബാബു ജോസഫ്
നന്മ തിന്മകളെ യേശുമാര്‍ഗ്ഗത്തില്‍ വിവേചിച്ച റിയുകയെന്ന ലക്ഷ്യത്തോടെ സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ ഫാ. ഷൈജു നടുവത്താനിയും സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍ ടീമും നയിക്കുന്ന മൂന്ന് ദിവസത്തെ ശുശ്രൂഷ നാളെ മുതല്‍ ആഗസ്റ്റ് 2 വരെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി ഓണ്‍ലൈനില്‍ നടക്കും .

യുകെയിലെ നൂറുകണക്കിന് വിവിധ പ്രായക്കാരായ കുട്ടികളിലൂടെ സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍ ടീമിന് നേരിട്ടനുഭവവേദ്യമായവ മാതാപിതാക്കള്‍ക്കളുമായി പ്രായോഗിക നിര്‍ദ്ദേശങ്ങളടങ്ങിയ ക്ലാസ്സുകളിലൂടെ ഈ ധ്യാനത്തില്‍ ചര്‍ച്ച ചെയ്യുന്നു. കുട്ടികളുടെയും

മാതാപിതാക്കളുടെയും അനുഭവ സാക്ഷ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ഗാനശുശ്രൂഷകളും ഉള്‍പ്പെടുന്ന ധ്യാനത്തില്‍ നമ്മുടെ കുട്ടികള്‍ക്കായി സെഹിയോന്‍ ടീം നടത്തിയിട്ടുള്ള ധ്യാനങ്ങള്‍,ക്ലാസ്സുകള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഉള്‍ക്കൊണ്ട പാഠങ്ങളും മാതാപിതാക്കളുമായി പങ്കുവയ്ക്കുന്നു . WWW.SEHIONUK.ORG/LIVE എന്ന സെഹിയോന്‍ യുകെ യുടെ വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബിലും ശുശ്രൂഷ ലൈവ് ആയി കാണാം.

പ്രീ ടീന്‍സ് കുട്ടികള്‍ക്ക് ഉച്ചയ്ക്ക് 1 മുതല്‍ 2 വരെയും ടീന്‍സിന് 2 മുതല്‍ 3 വരെയുമാണ് ശുശ്രൂഷ.

മാതാപിതാക്കള്‍ക്കായി വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 5.30 വരെയാണ് 'സൂം ആപ്പ് ' വഴി ശുശ്രൂഷ.

ZOOM ID 8068038532

ZOOM PW 159864

സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ നയിക്കുന്ന ഈ അനുഗൃഹീത ശുശ്രൂഷയുടെ ഭാഗമാകുവാന്‍ ടീന്‍സ് , പ്രീ ടീന്‍സ് കുട്ടികളെയും അവരുടെ മാതാപിതാക്കളെയും സെഹിയോന്‍ കുടുംബം ക്ഷണിക്കുന്നു.
 
Other News in this category

 
 




 
Close Window